Chapter Title : കൊച്ചമ്മ [Anurag AAA]
ദിവസവും തരാൻ ഇതെ ഫ്രീ റേഷൻ കട ഒന്നുമല്ല...
അതോണ്ട്....ഏലിയാമ്മച്ചി ആദ്യം മുതലാളിയെ കണ്ടിട്ട് വാ..മാസാവസാനം കണക്ക് ഞാനാ പറയണ്ടേ. ....അതും പറഞ്ഞ് സ്റ്റെഫി ചപ്പാത്തി പരത്താൻ വീണ്ടും അടുക്കളേക്ക് കയറി.
ഹോ..പണ്ട് എന്തോരം ഞാൻ നിനക് വെച്ചുണ്ടാകിയതാാ...ഞാൻ ഇവിടെ ഉണ്ടാക്കിയത് തിന്നിട്ടല്ലേ നാര് പോലുള്ള നിനക് ഇപ്പോ ഓരോന്നും ഇളകിയാടുന്നത്..
ഇവിടുത്തെ ശോഷാമ്മക്ക് എന്നെ അറിയാം..വേറെ ആർക് അറില്ലേലും..എന്താ ചെയ്യാ...നല്ല മനസുള്ളോരെ പുണ്യാളൻ നേരത്തെ വിളിക്കും... അമ്മച്ചി ഉണ്ടേൽ ആ പഞ്ചാര പാത്രം മുഴുവൻ എനിക് തന്നേനെ..
ഇതൊക്ക കേൾക്കാൻ ആയിരിക്കും അടിയന്റെ വിധി. ...
അതും പറഞ്ഞ് ഏലിയാമ്മച്ചിന്റെ ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് സ്റ്റെഫി കമ്പികിടയിലൂടെ പുറത്തേക്ക് നോക്കി.
എന്താ...ഏലിയാമ്മേ...ആരോടാ ഒറ്റക്ക് സംസാരിക്കുന്നെ....
സ്റ്റെഫി, കൊച്ചമ്മ ചോദിച്ചും വരുന്നത് കണ്ടു...അവൾ ഒന്നും അറിയാത്തപോലെ ചപ്പാത്തി പരത്താൻ വീണ്ടും തുടങ്ങി..
ആ...കൊച്ചമ്മേ....മോളെ ...നിന്റെ അടുകളകാരിക്കു ഇപ്പോ വല്യ നിലപാടാ...
എന്നെ ഒന്നും വില ഇല്ല..
റാണി ചെറിയ ചിരി ചുണ്ടിൽ വെച്ചുകൊണ്ട്...അവിടെ കൊനായിൽ നിന്നു..
ഏലിഅമ്മ ക്ക് ഇപ്പോ എന്താ വേണ്ടേ..പറഞ്ഞോളൂ...ഞാൻ എടുത്ത് തരാം. .
ഏലിയാമ്മ യുടെ മുഖം അങ്ങ് വിടർന്നു..ഇതെന്താ കേൾക്കുന്നെ...ഭാവം അവരുടെ മുഖത്ത് ഉണ്ടായി..
പരുങ്ങലൊടെ അവർ കാര്യം പറഞ്ഞതും, റാണി തന്നെ പഞ്ചസാരയും അരിയും അവർക്ക് ആവശ്യത്തിന് എടുത്ത് കൊടുത്തു.
മോളെ കർത്താവ് അനുഗ്രഹിക്കും..മാതാവ് കൂടെ ഉണ്ടാകും..ഏലിയമ്മ അതും പറഞ്ഞ് നടന്നത് ഒന്നും വിശ്വസിക്കാൻ ആകാതെ സഞ്ചിയും പിടിച്ചു നടന്നകന്നു.
സ്റ്റെഫിക്കും ഒന്നും മനസിലായില്ല..കൊച്ചമ്മ ക്ക് എലിയമ്മയെ അത്ര ഇഷ്ട്ടമല്ല..താൻ അവർക്ക് ഓരോന്നും കൊടുക്കുന്നത് അറിയാമെങ്കിലും അത്രയ്ക്ക് ഇഷ്ട്ടമല്ല കൊച്ചമ്മക്,
💬 Comments
View all comments