Chapter Title : കൊച്ചമ്മ [Anurag AAA]
ശബ്ദം വന്നു, അജു എഴുന്നേൽക്കും എന്ന് റാണിക് തോന്നി, റാണി കണ്ണടച്ചു ഉറങ്ങിയത് പോലെ കിടന്നു.. കിടക്കയിൽ നിന്ന് അവന്റെ മുഖം ഉയരുന്ന ഇളക്കം അവൾ അറിഞ്ഞു.
അജു: (ഇന്നലെ ഇങ്ങനെ ആണോ കിടന്നുപോയത്..), കഴുത്ത് വേദനിക്കുന്നു. (ഉറങ്ങുന്ന റാണിയുടെ സുന്ദരമായ മുഖത്തേക്ക് അവൻ കുറച് നേരം നോക്കി ഇരുന്നു.) കൊച്ചമ്മയെ കാണാൻ എന്തൊരു ഭംഗിയാണ്..ഹും..ഗുഡ് മോർണിംഗ് ..എന്ന് ഉറങ്ങികിടക്കുന്ന കൊച്ചമ്മയോട് പറഞ്ഞ് അജു എഴുന്നേറ്റു മുറിയിലെ രാത്രി മുതൽ കാത്തികൊണ്ടിരിക്കുന്ന ബൾബ് ഓഫ് ചെയ്തു. മുറിക്ക് പുറത്തേക്ക് ഇറങ്ങി.
(ഇരുട്ടയതും റാണി കൺ തുറന്നു. അജു പുറത്തേക്ക് പോകുന്നത് അവൾ കണ്ടു.). അജു നേരെ അവിടെ കണ്ട സോഫയിൽ പോയി കിടന്നു..അവൻ വീണ്ടും ഉറങ്ങി. സ്റ്റെഫി വരുന്നതിനു മുൻപേ റാണി വാതിലൊക്കെ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി. റാണി ചെടി നനക്കുമ്പോഴേക്കും സ്റ്റെഫി എത്തി, അജുനെ പുറത്തൊന്നും കാണാഞ്ഞിട്ട് സ്റ്റെഫി അവന്റെ മുറിയിലേക്ക് നോക്കികൊണ്ടായിരുന്നു വന്നത്.
സ്റ്റെഫി: കൊച്ചമ്മേ..,
റാണിക്ക് സ്റ്റെഫി യുടെ പരുങ്ങൽ നോട്ടം എന്തിനെന്ന് മനസ്സിലായി.
സ്റ്റെഫി: കൊച്ചമ്മ ..അജുമോൻ വീട്ടിലേക്കു പോയോ!?തോട്ടത്തിൽ പോയോ..കിഴക്കേ തോട്ടത്തിൽ കണ്ടില്ലല്ലോ!
റാണി: അവനതാ...സോഫയിൽ ഉറങ്ങുന്നു.
(അമ്പരപ്പോടെ സ്റ്റെഫി വീട്ടിലേക്ക് കയറി, അജു അകത്ത് ഉറങ്ങുന്നത് കണ്ടു. ഇതെങ്ങെനെ ..എന്നു മനസ്സിൽ ചോദിച് സ്റ്റെഫി കണ്ടത് ആരും കഴികാതെ വെച്ച രാത്രി ഭക്ഷണം, ഒന്നും മനസിലാവതെ സ്റ്റെഫി അടുകളയിൽ കയറി, സ്റ്റെഫി യുടെ കൂട്ടുകാരി എന്തൊക്കെയോ സ്റ്റെഫിയോട് പറയാൻ ശ്രമിച്ചു)
തോട്ടത്തിൽ ലോറി വന്നതും സ്റ്റെഫി, അജുനെ വിളിച്ചു..
അജു: ആ..സ്റ്റെഫ്. .നേരത്തെ വന്നോ..(അവൻ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ്
💬 Comments
View all comments