Chapter Title : കൊച്ചമ്മ [Anurag AAA]
ഉമ്മവെച് അവൻ കരഞ്ഞു. റാണിക്കും പിടിച് നിൽക്കാൻ ആയില്ല..അവളും അവനെ കെട്ടിപുണർന്നു. അജു റാണിയുടെ കഴുതിലും തല മുടിയിലും ഉമ്മ കൊണ്ട് മൂടി..കുറേ നേരം കരഞ്ഞു.അവർ ആ നിൽപ്പ് മിനിറ്റുകളോളം തുടർന്നു.
റാണി: ഞാൻ..ഒരു , ഞാൻ വെറുതെ ഒന്ന് . (അവന്റെ ഹൃദയം ഇടിക്കുന്നത് അവൾ അറിഞ്ഞു.)
തന്നോട് ഇത്രയും സ്നേഹം അജുന് ഉണ്ടെന്ന് റാണിക്ക് മനസിലായപ്പോൾ അവൾ അതുവരെ ഉണ്ടായിരുന്ന സങ്കടങ്ങൾ മുഴുവൻ അവന്റെ നെഞ്ചിൽ കരഞ്ഞു തീർത്തു.
(അജു, റാണിയിൽനിന്നും പിന്നോട്ട് മാറി..)
അജു: (അവൻ അവളുടെ മുഖതെ നോക്കാതെ) എന്നോട് ക്ഷമിക്കണം..പെട്ടെന്ന് കുറച്ചു നേരം എന്തോ പോലെ ആയിപോയി. അറിയാതെ കൈ വെച്ചുപോയി.
അജു തന്റെ മുൻപിൽ നിൽപ്പുറയ്ക്കാതെ കണ്ടപ്പോൾ റാണിക്ക് അവന്റെ ബുദ്ധിമുട്ട് അറിഞ്ഞു.
റാണി: ഇത്രയൊക്കെ നി ടെൻഷൻ ആകുമെന്ന് ഞാൻ ഓർത്തില്ല.
റാണിയുടെ കൈക്ക് പിടിച്ചു അജു സോഫയിൽ ഇരുത്തി..അവൻ അകത്തേക്ക് പോയി. റാണിക്ക് ചിന്തിക്കാൻ സമയം കിട്ടും മുൻപേ..
അജു ഐസ് എടുത്ത് വന്നു, കൈ തണുപ്പിച് റാണിയുടെ അടികൊണ്ട കവിളിൽ വെച്ചു.
അജു: നീങ്ങല്ലേ, കുറച്ചു നേരം, തണുപ്പാണ്.
(റാണി അവിടെ ഇരുന്നുകൊടുത്തു , അവന്റെ ദ്രതിയും, മറ്റൊന്നും ശ്രദ്ധിക്കാതെ അവൻ അവിടെ പതിയെ തലോടുമ്പോൾ, അവൻ കരയുന്നത് റാണി കണ്ടു, അവൻ കുറച്ചു നേരം ഐസ് അവിടെ പിടിച്ചു..)
റാണി: മതി..ഇനി കുഴപ്പമില്ല.
(അജു കൈ എടുത്ത് മുട്ടുകുത്തി അതെ ഇരുപ്പ് ഇരുന്നു, അവളെ നോക്കി. റാണി തന്നെ നോക്കുന്നത് അറിഞ്ഞപ്പോൾ അവൻ നോട്ടം മാറ്റി. )
റാണി: നി എന്തിനാ കരയുന്നത്..
💬 Comments
View all comments