Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]
ചെയ്തു.10 മിനിറ്റിൽ തന്നെ ഫുഡ് വന്നു. കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് തന്നെ ചന്ദ്രിക ഫുഡ് കഴിച്ചു. അവൾ കഴിക്കുന്ന സമയം അവളുടെ അടുത്ത് തന്നെ ഒരു കസേര ഇട്ട് ഞാനിരുന്നു.
ഞാൻ :-മാഡം എനിക്കയച്ച മെസ്സേജ് രാവിലെയാ ഞാൻ കണ്ടത്. അതാ വരാൻ താമസിച്ചത്.
"ഓ..ഇട്സ് ഓക്കേ. തളർന്നപ്പോൾ ഫോണിൽ ആദ്യം വന്നത് താനാ.. ഫുഡ് കഴിച്ചുകൊണ്ട് അവൾ പറഞ്ഞു.
"മാഡത്തിന് എന്നാലെന്നെ ഫോൺ ചെയ്തുകൂടാർന്നോ…?
"ചെയ്തു, പക്ഷെ കണക്ട് ആയില്ല.
"മ്മ്..
"ബുദ്ധിമുട്ട് ആയി അല്ലേ…
"ഏയ്…എന്റെ ജോലി അല്ലേ ഇതൊക്കെ.
"സത്യത്തിൽ താൻ ഇവിടെ എന്തായ ജോലി ചെയുന്നത്.
"ഞാൻ ഇവിടെ ഈ കമ്പനിയുടെ ഓണർ മല്ലിക മാധവിന്റെ പി എ ആയി ജോലി ചെയുന്നു.
"പി. എ യോ..?പിന്നെന്തിനാ താൻ എന്റെ കാര്യം നോക്കി നടക്കുന്നത്.
"അത്..മല്ലിക മാഡം,മാഡത്തിനെ നോക്കാൻ എന്നെ എപ്പിച്ചിരിക്കുവാ…
"ങേ.. വൈ. തനിക് വേറെ പണിയില്ലേ..?
"അത്….
ഞാൻ അന്ന് വന്ന മെയിലിന്റെയും, മാഡം എനിക്ക് തന്ന ടാസ്കിന്റെ കാര്യവും ചന്ദ്രികയുയോട് പറഞ്ഞു.
"ഓ.. അപ്പോൾ അങ്ങനൊരു കാര്യം ഉണ്ടല്ലേ.. ഞാൻ എന്തെങ്കിലും ചെയ്താൽ തനിക്ക് പ്രശ്നം ആകുമല്ലേ..!!"ചന്ദ്രിക പറഞ്ഞു.
"അതെ മാം.ഇന്നലെ ഞാൻ കുറേ ടെൻഷൻ അടിച്ചു. ഭാഗ്യത്തിന് മഴ കാത്തു.
"സോറി മാൻ.
"ആക്ച്വലി ഞാൻ ചോദിക്കുന്നത് ശെരി അല്ല.. എന്തിനാ മാം ഇങ്ങനെ മദ്യപിച്ചും, ഡ്രഗ് യൂസ് ചെയ്തും ജീവിതം തുലക്കുന്നത്.
"തനിക്ക് പറഞ്ഞാൽ മനസിലാകില്ല.. എനിക്ക് എന്റെ പ്രശ്നങ്ങൾ..
"അതിനീ ഡ്രഗ് യൂസ് ചെയ്ത് എന്ത് കിട്ടാനാ
"ഞാൻ പറഞ്ഞില്ലെ.. ഓരോ പ്രശ്നങ്ങൾ..
💬 Comments
View all comments