Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]
"അമ്മയും ആയുള്ള പ്രശ്നമാണോ..?"
എന്റെ ആ ചോദ്യം കേട്ടതും അവളൊന്ന് ഞെട്ടി.
"ഹൌ.. തനിക്കെങ്ങനെ…???"അവൾ അശ്ചര്യത്തോടെ ചോദിച്ചു.
"അത് മാഡം…മാഡം ഞാൻ വന്നപ്പോൾ എന്നോട് കരഞ്ഞു കൊണ്ട് സംസാരിച്ചതാ.. സോറി…ബട്ട് ഡോണ്ട് വെറി.. സോറി അമ്മ എന്ന് മാത്രേ മാഡം പറഞ്ഞുള്ളൂ.
ചന്ദ്രികയുടെ മുഖം ആകെ മാറി.മുഖം നല്ല വിഷമത്തിലായി.
"മാഡം.. സോറി…
"ഏയ്.. നോ നോ…
"ഓക്കേ ആണോ മാഡം..?
"മ്മ്.. യെസ്…
"മാഡം വിഷമിക്കാതെ.. മുഖമൊക്കെ വല്ലാതായി…
അവൾ ചെറുതായി കണ്ണുനീർ പൊടിഞ്ഞ അവളുടെ കണ്ണുകൾ തുടച്ചു.
"മാഡം.. ഓക്കേ അല്ലേ…
"സോറി മാൻ…ഞാൻ എന്തൊക്കെയോ ഓർത്തു പോയി…
"മ്മ്.. മാഡം…ഇഫ് യൂ ഡോണ്ട് മൈൻഡ്, വിഷമം എന്താണെന്ന് എന്നോട് പറഞ്ഞോളൂ. പരിഹാരം പറഞ്ഞു തരാനൊന്നും ഞാൻ ആളല്ല, പക്ഷെ മാഡത്തിന്റെ മനസിന്റെ ഭാരം ചിലപ്പോൾ കുറഞ്ഞു കിട്ടും."ഞാൻ പറഞ്ഞു.അവളോട് അടുക്കാനുള്ള ക്ലിച്ചേ ഡയലോഗ് അല്ലായിരുന്നു ഞാൻ പറഞ്ഞത്, ശെരിക്കും എനിക്ക് മനസ്സിൽ നിന്നും തോന്നിയത് തന്നെയായിരുന്നു ഞാൻ പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് ആദ്യം അവളൊന്ന് ചിരിച്ചു.
ചന്ദ്രിക :-എന്റെ അമ്മ തമിഴ് നാട്ടിൽ നിന്നായിരുന്നു, അച്ഛൻ മലയാളിയും. അമ്മ കുറച്ചു ഓർത്തഡോക്സ് ടൈപ്പാണ്. നല്ല സ്ട്രിക്ട് ആയിരുന്നു.അച്ഛൻ ഓസ്ട്രേലിയിൽ ഇന്ത്യൻ എംബസിയിൽ ആയിരുന്നു. ഹാപ്പി ഫാമിലി, ഹാപ്പി ലൈഫ്.
"മ്മ്
"എനിക്ക് മോഡലിംഗ് ഒക്കെ ഭയങ്കര ഇന്ട്രെസ്റ് ഉള്ള കാര്യമായിരുന്നു. അതിലൂടെ കിട്ടുന്ന പ്രശസ്തി, പണം അങ്ങനെ എല്ലാം എനിക്ക്.. എന്താ പറയുക.. എനിക്കൊരു അഡിക്ഷൻ ആയിരുന്നു.പക്ഷെ അമ്മയ്ക്ക് ഞാനിത് ചെയുന്നതിൽ വലിയ താല്പര്യം ഇല്ലായിരുന്നു. ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകുമായിരുന്നു.
💬 Comments
View all comments