Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]
ലാസ്റ്റ് ഇയർ ഒരു പാർട്ടി കഴിഞ്ഞ് ഞാൻ അല്പം മദ്യപിച്ചാണ് വന്നത്. അന്ന് വീട്ടിൽ അമ്മയുമായി നല്ലൊരു വഴക്ക് തന്നെ നടന്നു. ഞാൻ കുറച്ച് മോശമായി ഒക്കെ സംസാരിച്ച്. അതിന്റെ ദേഷ്യത്തിൽ അമ്മ അച്ഛന്റെ കൂടെ നാട്ടിൽ, ഐ മീൻ ചെന്നൈയിൽ വന്നു താമസിക്കാൻ തുടങ്ങി.അപ്പ ഇപ്പോഴും വിളിക്കും സംസാരിക്കും, പക്ഷെ അമ്മ…..
"അമ്മ മിണ്ടാത്തതാണോ പ്രശ്നം…?"ഞാൻ ചോദിച്ചു.
"മ്മ്.. യെസ്..
"ആ സംഭവത്തിന് ശേഷം അമ്മയെ നേരിട്ട് കണ്ടോ..?
"അത്…ഇല്ല…"
"ഈ ചീള് കേസിനാണോ ഇങ്ങനെ വെള്ളവും ഡ്രഗ്സും അടിക്കുന്നത്" പുച്ഛത്തോടെ ഞാൻ ചോദിച്ചു.
"നിനക്ക് പറഞ്ഞാൽ മനസിലാകില്ല.
"മനസിലാകാത്തത് നിങ്ങൾക്കാ മാഡം. നേരിട്ട് പോയി ഒരു ഉമ്മ കൊടുത്താൽ മതി എല്ലാ പ്രശ്നവും തീരും.
"എന്റെ ഫ്രണ്ട്സും ഇങ്ങനെ തന്നെയാ പറഞ്ഞത്.. പക്ഷെ…
"മാഡം.. ഈ അമ്മമാർ അത്ര കോംപ്ലിക്കേറ്റഡ് ഒന്നുമല്ല. ജസ്റ്റ് ഷോ യുവർ ലൗ.ചിലപ്പോൾ ഒരു അടി തരും അത്രേ ഉള്ളു.
"എന്നാലും….
"ഒരു എന്നാലും ഇല്ല. ഇവിടുത്തെ ഷൂട്ട് തീർന്നാൽ നേരെ ചെന്നൈക്ക് വിട്ടോ.. പോയി അമ്മയെ കാണു.അവർക്കും വയസ്സായി വരുവാണ്…ഉള്ള കാലം ഹാപ്പിയായ് ഇരിക്ക്."അത് പറഞ്ഞപ്പോൾ എനിക്കെന്തോ അമ്മയെ ഓർമ വന്നു. എന്റെയും കണ്ണ് നിറഞ്ഞു.
"ഏയ്.. അഭിജിത്.. എന്ത് പറ്റി…?
"ഏയ്.. അമ്മയെ ഓർമ്മ വന്നു.
"അമ്മ ഇപ്പോൾ…?
"ഇല്ല.. പോയി.. കാൻസർ ആയിരുന്നു. എന്നെ വലിയ ഇഷ്ടായിരുന്നു. ഒറ്റ മോൻ അല്ലേ…അമ്മയുടെ പേരിൽ കുറച്ച് സ്ഥലമുണ്ട് നാട്ടിൽ. ചികിത്സയ്ക്ക് വേണ്ടി അത് ലോൺ വെച്ചിരുന്നു. അത് തിരിച്ചു പിടിക്കാൻ വേണ്ടിയാ ഇവിടെ പി. എ. ആയി
💬 Comments
View all comments