Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
ഞാനിപോൾ മറക്കും.. പക്ഷെ നീ നൽകിയ പുതുജീവിതത്തിനുള്ള നന്ദി ഞാൻ ഒരിക്കലും മറക്കില്ല.."
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
ബൂം…" മല്ലിക തീകൊള്ളി അവരുടെ ദേഹത്ത് ഇട്ടതും ആ മൂന്നു ശരീരങ്ങൾ ആളിക്കത്തി. രാജയുടെയും മഹേഷിന്റെയും നിലവിളി അവിടെ ഉയർന്നെങ്കിലും നിമിഷങ്ങൾക്കുളിൽ ആ ശബ്ദം നിലച്ചു. ആ ശരീരങ്ങൾ അവിടെ കത്തിയമർന്നു. ആനന്ദത്തോടെ മല്ലികയുടെ തോളിൽ കൈയിട് ഞാനാ കാഴ്ച കണ്ടുനിന്നു.
പോകാം…?"മല്ലിക എന്നോട് ചോദിച്ചു.
എവിടെ….?
രക്ഷപ്പെടണ്ടേ..?
ഒന്ന് ചുറ്റും നോക്കിയേ.. കാടാണ്.. പോരാത്തതിനു കൂരിരുട്ടും. എങ്ങനെ എങ്ങോട്ടെന്നും പറഞ്ഞു പോകാൻ..?ഇനി നമ്മൾ പേടിക്കേണ്ടത് കാടിനെയാണ്.."ഞാൻ പറഞ്ഞു.
അപ്പോൾ ഇനി എന്ത് ചെയ്യും..?
രാവിലെ ആകട്ടെ.."
ഞാൻ അവിടിരുന്ന വിദേശ മദ്യക്കുപ്പിയും ഒപ്പം അവിടിരുന്ന പന്നിയിറച്ചിയും കയ്യിലെടുത്ത് തീക്കുണ്ടതിനു അരികിൽ പോയിരുന്നു. കുപ്പി പൊട്ടിച്ചു ഒരു കവിൾ മദ്യം ഞാൻ അകത്താക്കി. മല്ലികയും എന്നോട് ഒട്ടിച്ചേർന്നു എന്റെ അരികിൽ വന്നിരുന്നു. അവളും ഒരുകുപ്പി മദ്യം എടുത്തു. കുപ്പികൾ തമ്മിൽ ചിയേർസ് അടിച്ചു നമ്മൾ മദ്യം കഴിച്ചു. കൂട്ടത്തിൽ കാട്ടുപന്നിയുടെ ഇറച്ചിയും. മഴ തോർന്നിരുനെങ്കിലും എങ്ങും മഞ്ഞ് മൂടിയിരുന്നു. തീക്കുണ്ടത്തിലെ ചൂടും അകത്തേക്ക് ചെന്ന മദ്യവും ഞങ്ങളുടെ മനസും ശരീരവും ചൂടാക്കി നിർത്തി . യുദ്ധം ജയിച്ച പടയാളികൾ സോമരസം കുടിക്കും പോലെ ആ കുപ്പിയിലെ മദ്യം ഞങ്ങൾ നുകർന്നു. മെല്ലെ മെല്ലെ അവിടെ ശരീരങ്ങൾ ചേർന്നിരുന്നു ഞങ്ങൾ മയങ്ങി.വന്യ മൃഗങ്ങൾ ആക്രമിക്കുമോ എന്ന ചിന്ത പോലും ആ സമയം നമുക്ക് തോന്നിയിരുന്നില്ല.. കാരണം അതിലും വലിയ ആക്രമണം നമ്മൾ നേരിട്ടതെ ഉള്ളു.
സൂര്യപ്രകാശം കണ്ണിൽ കുത്തിക്കയറി
💬 Comments
View all comments