0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

വാള് പോലുള്ള കത്തിയും ഞാൻ എടുത്തു. കുത്തി നടക്കാനായി രണ്ട് കമ്പും ഞാൻ റെഡിയാക്കി.

. ദേ നോക്കിയേ…."ഒരു വീപ്പ നോക്കിയ മല്ലിക എന്നെ വിളിച്ചു.ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അതിനുള്ളിലേക്ക് നോക്കി. 3-4മൊബൈൽ ഫോൺ.അതിൽ രണ്ടെണ്ണം ഞങ്ങളുടേതാണ്. ഞങ്ങൾ ഫോൺ ഓൺ ആക്കാൻ നോക്കിയെങ്കിലും മൊബൈലിനുള്ളിൽ വെള്ളം കയറിയെന്ന് തോനുന്നു. ഓൺ ആകുന്നില്ല. എല്ലാ ഫോണും നോക്കിയെങ്കിലും ഒന്നും തന്നെ ഓൺ ആയില്ല. ഞങ്ങളുടെ കാറിന്റെ കീ യും അതിൽ തന്നെയുണ്ട്.അപ്പോഴാണ് മൊബൈലിനു അടിയിൽ കിടന്ന പൊതി ഞാൻ കണ്ടത്. ഞാനാ പൊതി തുറന്നു നോക്കി.. സ്വർണ്ണം..3-4 വളകളും 7-8 മാലയും ഉണ്ട്.അവയിൽ ഒന്ന് ഇന്നലെ രാഘവൻ ഊരിയെടുത്ത മല്ലികയുടെ മാല ആയിരുന്നു.അത് മല്ലിക എടുത്തു.

ഞാൻ :-ഈ സ്വർണ്ണമൊക്കെ എന്ത് ചെയ്യാനാ…

മല്ലിക :-അവിടെ കിടക്കട്ടെ…ഇവന്മാർ ഇല്ലാതാക്കിയ ഏതെങ്കിലും പാവങ്ങളുടെ ആവും.

അവളുടെ ആ വർത്തമാനം കേട്ടപ്പോൾ എനിക്ക് നന്നായി ചൊറിഞ്ഞു വന്നതാണ്. ഈ സ്വർണ്ണം ഇവിടെ കിടന്നിട്ട് എന്ത് ചെയ്യാനാണ്. ഞാനെടുത്താൽ വീടിന്റെ ലോൺ എങ്കിലും അടക്കാമായിരുന്നു. മല്ലിക കാണാതെ മാലകൾ മാത്രം ഞാൻ പാന്റിന്റെ പോക്കറ്റിനുള്ളിൽ ആക്കി. അവിടെ ഒരു ബാക്ക്പാക്ക് കൂടി ഉണ്ടായിരുന്നു. അതിൽ മുഴുവൻ കുറേ മുഷിഞ്ഞ തുണികൾ ആയിരുന്നു. അതിലെ തുണി മാറ്റി ഞങ്ങൾ മദ്യം, വെള്ളം എന്നിവ അതിനകത്താക്കി. അവന്മാരുടെ ശവം കത്തിച്ചപ്പോൾ അവരുടെ ബൂട്ട് മാറ്റാൻ ഉള്ളതായിരുന്നു. ഇതിപ്പോൾ ചെരിപ്പില്ലാതെ നടക്കേണ്ട അവസ്ഥയിൽ ആണ്.അവരുടെ കത്തിയ ശരീരങ്ങൾ ഞങ്ങൾ തീക്കുഡത്തിനരികിൽ കൊണ്ട് പോയി ഞങ്ങൾ ഉപേക്ഷിച്ചു.അപകടത്തിൽ തീ കത്തിയ പോലെ തോന്നിക്കാൻ ചെയ്തതാണ്.മല്ലികയുടെ വസ്ത്രങ്ങളും,

💬 Comments

View all comments