0%

Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Author : Harry Potter Read All Parts 3.5K

അതും സഹിച്ചു വേണം ഇരിക്കുവാൻ.വിശപ്പും ദാഹവും കാരണം ഇന്നലത്തെ പോലെ ഞാനും മല്ലികയുടെ തോളോട് തോൾ ചേർന്നിരുന്നു മയങ്ങി.

പിറ്റേന്ന് രാവിലെയും അതിരാവിലെ തന്നെ ഞങ്ങൾ ഉണർന്നു. ഇന്നലത്തേതിനേക്കാൾ ഞങ്ങൾ ക്ഷീണിച്ചിരുന്നു. എഴുന്നേറ്റപാടെ മല്ലിക വിശപ്പ് കാരണം അല്പം ശര്ധിച്ചു. അല്പം വെള്ളം കുടിച്ച ശേഷം ഞങ്ങൾ വീണ്ടും മറ്റൊരു വഴിയേ യാത്ര തുടങ്ങി.ഇന്നലെ സഞ്ചരിച്ചതിനേക്കാൾ വളരെ പതുക്കെയാണ് ഇന്ന് നടന്നത്.ആരോഗ്യമില്ലാത്തത് തന്നെയാണ് കാരണം.

ഇന്നലെ പോയ വഴിയേക്കാൾ കാഴ്ചയ്ക്ക് ഭംഗിയായി തോന്നിയത് ഈ വഴിയാണ്. കാഴ്ചയ്ക്കു മാത്രമല്ല യാത്രക്കും. കാരണം മരങ്ങൾ തമ്മിൽ ഏകദേശം 2-3മീറ്റർ വ്യത്യാസം ഉണ്ട്. തറയിൽ കാടും കുറവാണ്. വെളിച്ചവും അധികം കിട്ടും. രാവിലെ ആയതിനാൽ വനം അതിന്റെ ഏറ്റവും മനോഹരമായ ഭാവത്തിൽ മഞ്ഞിൽ മൂടികിടക്കുകയാണ്. ഒപ്പം കിളികളുടെ ശബ്ദവും.

അഭി.. അത് നോക്കിയേ…."മല്ലിക തറയിൽ ചൂണ്ടി എന്നെ കാണിച്ചു.

തറയിൽ ദാ എന്തോ പഴം കിടക്കുന്നു. കാണാൻ പേരയ്ക്കയുടെയും, ആപ്പിളിന്റെയും ക്രോസ്സ് പോലെ തോന്നും. ഏതോ കിളി പകുതി തിന്നിട്ടിരിക്കുകയാണ്. ഞാൻ ചുറ്റും തിരിഞ്ഞു നോക്കി. അപ്പോൾ ദാ ഒരു മരം മുഴുവൻ ഈ പഴം പിടിച്ചു കിടക്കുന്നു.

വല്ല വിഷക്കായയും ആകുമോ…?ഞാനിത് ആദ്യമായി കാണുവാ."ഞാൻ ചോദിച്ചു.

ഞാനും ആദ്യമായി കാണുവ. ഇനി വിഷം ആയാലും കുഴപ്പമില്ല.പട്ടിണി കിടക്കാൻ വയ്യട.

മ്മ്

ഞാനാ മരത്തിൽ കയറി 2 കായ പറിച്ചു താഴെയിട്ടു. എനിക്കത് കഴിക്കാൻ നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ വിശപ്പ് സമ്മതിച്ചില്ല. ഞങ്ങൾ രണ്ടാളും അത് കഴിച്ചു.കഴിച്ചു കഴിഞ്ഞപ്പോൾ ആണ് ഈ വനത്തിൽ വന്ന ശേഷം ഞങ്ങൾ എടുത്ത

💬 Comments

View all comments