Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
ഒന്ന് ചേർത്തു പിടിച്ചു."രക്ഷപ്പെടും നമ്മൾ ഇവിടുന്ന്.."ഞാൻ പറഞ്ഞു. രണ്ടാളും പിന്നൊന്നും മിണ്ടിയില്ല. ആ തറയിൽ കിടന്നു ആകാശവും ചുറ്റുമുള്ള കൂറ്റൻ മരങ്ങളുടെ തലപ്പും കണ്ട് ഞങ്ങൾ കിടന്നു. ക്ഷീണം കാരണം ഞാൻ പെട്ടെന്ന് തന്നെ മയങ്ങിപ്പോയി.
അഭി…ടാ.. അഭി….."മല്ലിക എന്നെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തി.ഞാൻ ഞെട്ടിയുണർന്നു.
എ.. എന്താ….."ഞെട്ടലിൽ ഞാൻ ചോദിച്ചു.
നീ അതിനിടയിൽ ഉറങ്ങിയോ…?"
സോറി…"
നീ ദാ അത് നോക്കിയേ…"മരമുകളിലേക്ക് ചൂണ്ടിയവൾ പറഞ്ഞു.ഞാനങ്ങോട്ടേക്ക് നോക്കി. അല്പം മാറി ഒരു മരത്തിന്റെ മുകളിൽ ഏറുമാടം പണിഞ്ഞിരിക്കുന്നു.
അത് ഏറുമാടം അല്ലേ…?"ഞാൻ സംശയത്തിൽ ചോദിച്ചു.
അതേടാ…. വാ.. കേറി നോക്കാം…
മ്മ് വാ…
ഞങ്ങൾ ആ മരത്തിനടിയിൽ പോയി ആ ഏറുമാടത്തിന് ചുറ്റും താഴെ നിന്നുകൊണ്ട് നിരീക്ഷിച്ചു.
ഒരു തെങ്ങിന്റെ പകുതി പൊക്കമുള്ള മരം. നാല് ഭാഗത്തേക്കും ചില്ലകൾ പോയിരിക്കുന്നു. അതിനിടയിൽ ആയി ഓല മെടഞ്ഞ, തടി കൊണ്ട് നിർമിച്ച ഏറുമാടം. മുകളിലേക്ക് കയറാനായി ഏണിയും പണിതു വെച്ചിട്ടുണ്ട്.
ഞാൻ ആദ്യം കയറി നോക്കാം "ഞാൻ പറഞ്ഞു.
മ്മ്.
ഏണിയിലൂടെ ഞാൻ മുകളിലേക്ക് വലിഞ്ഞു കയറി. അധികം വൈകാതെ ഞാൻ മുകളിൽ എത്തി.
ഇത് രാഘവന്റെയും കൂട്ടാളികളുടെയും താവളം ആണെന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസിലായി. കഷ്ടിച്ച് 4 പേർക്ക് കിടക്കാം അവിടെ. കിടക്കാനായി തറയിൽ കമ്പിളി വിരിച്ചിരിക്കുന്നു. അങ്ങിങായി സിഗററ്റ് കുറ്റികളും ഒഴിഞ്ഞ മദ്യക്കുപ്പികളും കിടപ്പുണ്ട്. ഒപ്പം തിന്ന ഭക്ഷിച്ച മാംസത്തിന്റ എല്ലുകളും.ഒപ്പം ഒരു റാന്തൽ വിളക്കും.
അതേയ്…ഒരു കൈ തരുമോ…?"പുറകിൽ നിന്ന് മല്ലികയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. നോക്കിയപ്പോൾ അവളും മുകളിലേക്ക്
💬 Comments
View all comments