Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]
"അതെ..ആരാ…"
എന്റെ മുന്നിൽ നിന്ന ദേവതയുടെ രൂപം, പൂത്തനയുടേതായി മാറുന്നതാണ് ഞാൻ പിന്നെ കണ്ടത്. അവളുടെ കണ്ണുകൾ ചുമന്നു കയറാനായി തുടങ്ങി, കഴുത്തിലെ ഞരമ്പുകൾ പെടച്ചുകേറുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. അവൾ ഒരടി പിറകിലേക്ക് മാറി പെട്ടെന്ന് തന്നെ ഒരല്പം ചരിഞ്ഞു,വലംകാൽ അല്പം ചരിച്ചു എന്റെ വയറ്റിലേക്ക് ഒരു സൈഡ്കിക്ക് എടുത്തു. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് എന്റെ വയറിൽ അവളുടെ കരുത്തുറ്റ കാൽ ഇടിച്ചുകയറി.വേദന കാരണം ഞാൻ വയർ പൊത്തിപ്പിടിച്ചു. പൊടുന്നനെ അവളെന്റെ മുഖത്തിൽ ഒരു അപ്പർക്കട്ട് പഞ്ച് കൂടി എടുത്തു. മില്ലി സെക്കണ്ടുകൾക്കുള്ളിൽ ഞാൻ നിലം പതിച്ചു.ചുറ്റുമുള്ളതൊക്കെ ഒരു സ്വപ്നമായി എനിക്ക് തോന്നി.വേദനകാരണം ഞാൻ നിലത്തിരുന്നുപോയി.എന്നെ തല്ലിയ ആ പെണ്ണ് ഇപ്പോഴും മുൻപിൽ തന്നെ നിൽക്കുന്നുണ്ട്,എന്നാൽ രൂപം വ്യക്തമല്ല. കണ്ണിൽ മുഴുവൻ ഇരുട്ടാണ്..
"ഇനി മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞു ശല്യം ചെയ്താൽ, ഇടിച്ചു ഒരു സൈഡ് ഞാൻ തകർത്തിക്കളയും " അതും പറഞ്ഞു ആ രൂപം അവിടെ നിന്നും മടങ്ങിപോകുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു.
വേദന ഒട്ടും സഹിക്കാൻ വയ്യ. ആറടി അടുപ്പിച്ചു പൊക്കമുള്ള എന്നെ എത്ര എളുപ്പത്തിലാണവൾ അടിച്ചു താഴെയിട്ടത്. എങ്ങനെയൊക്കെയോ തറയിൽ നിന്നുമെഴുന്നേറ്റ് അവിടുള്ള സ്ലാബിൽ കയറി ഞാൻ ഇരുന്നു. വയർ പൊത്തി മുഖം മറച്ചു ഞാനിരുന്നു. മെല്ലെ മെല്ലെ എന്റെ കണ്ണുകൾ അടഞ്ഞടഞ്ഞു വന്നു.
"അഭി.. ടാ.. പോകാം.."അനിയണ്ണന്റെ ശബ്ദം കേട്ട്, ഞാൻ തല ഉയർത്തി നോക്കി.
"ങേ.. ഇത് എന്താടാ പറ്റിയത് "എന്റെ ചുണ്ടിന്റെ അറ്റത്ത് ചെറുതായി പൊടിഞ്ഞിരുന്ന ചോര കണ്ട് അണ്ണൻ ചോദിച്ചു.ഞാനും
💬 Comments
View all comments