Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]
അപ്പോഴാണ് ചോര ശ്രദ്ധിക്കുന്നത്. അവിടെ നടന്ന സംഭവങ്ങളൊക്കെ ഞാൻ അണ്ണനോട് പറഞ്ഞു.
"ഇതെന്താ വെള്ളരിക്ക പട്ടണമോ.. നീ വാ പോലീസ് സ്റ്റേഷനിൽ പോകാം.."കലിപ്പ് മോഡിൽ അനിയണ്ണൻ പറഞ്ഞു.
"ഏയ്.. വേണ്ട…ആളുമാറി സംഭവിച്ചതാവും.
"അതുകൊണ്ട്.. നീ എന്തിനാ കണ്ടവൾമാരുടെ തല്ല് കൊള്ളുന്നത്..നീ വാ.
"അയ്യോ.. അണ്ണാ…വേണ്ട. നാറ്റ കേസ് ആകും."എങ്ങനെയൊക്കെയോ ഞാൻ അണ്ണനെ സംസാരിച്ചു കൂൾ ആക്കി.
നല്ല വേദനയുണ്ട്, എങ്ങനെയൊക്കെയോ ബൈക്കിൽ കേറി വീട്ടിലെത്തി. രാത്രി കിടക്കാൻ കുറച് വൈകി, വേറൊന്നുമല്ല നല്ല വേദന. മുഖത്ത് കിട്ടിയ പഞ്ച് പിന്നേയും കുഴപ്പം ഇല്ലായിരുന്നു, പക്ഷെ വയറ്റിൽ കിട്ടിയ ചവിട്ട്…ഹമ്മാ ?.
രാവിലെ അനിയണ്ണനാണ് വിളിച്ചുണർത്തിയത്.
"അഭി.. ടാ.. എണീക്ക്..
"മ്മ്.. എന്താ അണ്ണാ…."ഉറക്കച്ചടവോടെ ഞാൻ ചോദിച്ചു.
"നീയിത് നോക്കിയേ…"കയ്യിലിരുന്ന മൊബൈൽ എനിക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
കണ്ണ് തിരുമിയ ശേഷം ഞാൻ മൊബൈൽ വാങ്ങി നോക്കി. ഒരു ന്യൂസ് ലിങ്ക് ആയിരുന്നു. ഓപ്പൺ ചെയ്ത് ന്യൂസ് ഹെഡിങ് വായിച്ചപ്പോൾ തന്നെ ഞാൻ പണി മണത്തു.
"അർധരാത്രി കൊച്ചി നഗരത്തിൽ യുവാവിനെ തല്ലി യുവതി " ?. ഒരു വീഡിയോ ക്ലിപ്പ് കൂടി ന്യൂസിൽ ഉണ്ട്. അവൾ എന്റെ കൂമ്പിനിട്ട് ചവിട്ടുന്നതും, മുഖത്തു പഞ്ച് ചെയ്യുന്നതും.കാറിൽ ഇരുന്ന് എടുത്ത വീഡിയോ ആണ്.വീഡിയോ ആംഗിൾ കണ്ടിട്ട്,അവൾ വന്ന കാറിൽ ഇരുന്ന് എടുത്തതാകാനാണ് സാധ്യത. ദൈവഭാഗ്യത്താൽ എന്റെ മുഖം കാണാൻ കഴിയില്ല. അവളുടെ ബാക്ക് സൈഡ് വ്യൂ ആണ് വിഡിയോയിൽ. അവൾ നിൽക്കുകനതിനാൽ എന്റെ ഫേസ് മറഞ്ഞു, പക്ഷെ ശരീരം കാണാം. ഒരു പയ്യനെ പെണ്ണ് അടിച്ച് തറയിലെട്ടതാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും.ന്യൂസിന്റ
💬 Comments
View all comments