0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

നല്ല റിവ്യൂസ് ഒക്കെ കണ്ടു, ചില ടോപ് ഹീറോസ്, മോഡൽസ്, ഹീറോയിൻസ്, ബ്രാൻഡ്‌സ് ഇന്റെ ഒക്കെ വർക്കും യൂട്യൂബിൽ കണ്ടു.നാട്ടിൽ നിന്ന് മാറി നിന്നാൽ മനസിന്‌ അല്പം ആശ്വാസമാകും, ഒപ്പം ജോലി കിട്ടിയാൽ പണം മുടങ്ങാതെ തിരിച്ചടക്കാനും കഴിയും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ കൊച്ചിക്ക് വണ്ടി കേറിയത്.

വീട്ടിലിനി സ്വന്തമെന്ന് പറയാനായി ആരുമില്ല.ഇനി ഏകദേശം 7 ലക്ഷം രൂപ പലിശയും ചേർത്ത് തിരിച്ചുകൊടുക്കാനുണ്ട്, ഇല്ലെങ്കിൽ വീട് പോകും. അമ്മയുടെയും അച്ഛന്റെയും ഓർമയ്ക് ആകെ ഉള്ളത് അതാണ്. ആ വീട് വിട്ടുകളയാൻ പറ്റില്ല.അങ്ങനെയാണ് കൊച്ചിക്ക് വണ്ടി കേറിയത്.നാട്ടിൽ പിന്നെ സ്വന്തമെന്ന് പറയാൻ ചില ബന്ധുക്കളുണ്ട്, പക്ഷെ കാര്യമില്ല, പേരെന്റ്സ് പോയാൽ എല്ലാം കണക്കാ ?. അങ്ങനെ എന്റെ ഫൈനൽ ഇന്റർവ്യൂ കഴിഞ്ഞു ജോലിക്ക് കയറിയ സീനാണ് നിങ്ങൾ മുകളിൽ കണ്ടത്.

"മെ ഐ കം ഇൻ സർ…?" ക്യാബിന് ഉള്ളിലേക്ക് ഒരു 30-35 വയസ്സ് തോന്നിക്കുന്ന ഒരാൾ കയറി വന്നു.

"ആഹ്. അനി.. ഇത് അഭിജിത്. മല്ലിക മാഡത്തിന്റെ പുതിയ പി. എ. ആണ്.അഭി.. ഇത് അനിൽ കുമാർ. ഓഫീസ് സ്റ്റാഫ്‌ ആണ്."മുരളി അവർ ഇരുവരെയും പരിചയപ്പെടുത്തി.

"അനി.. തനിക്ക് ഇയാളെക്കൂടെ വീട്ടിൽ അഫോർഡ് ചെയ്യാൻ പറ്റുമോ..?

"ശെ.. എന്ത് ചോദ്യമാ സർ ഇത്. സാറിന്റെ വീടല്ലേ. പിന്നെ ഒരാൾ കൂടെ വരുന്നത് നല്ലതല്ലേ..!

"ഓക്കേ തെൻ. അഭി.. താനെന്നാൽ അനിയുടെ ഒപ്പം ചെല്ല്. മാഡം വരുന്ന ദിവസം ജോയിൻ ചെയ്യാം, മാക്സിമം രണ്ട് ദിവസം,ഞാൻ വിളിക്കാം.അതിന് മുൻപ് സ്റ്റാഫിനെ ഒക്കെ പരിചയപ്പെടു…അനി പ്ലീസ് ടേക്ക് ഹിം.

💬 Comments

View all comments