0%

Chapter Title : ?കൊച്ചിൻ കാർണിവൽ [Harry Potter]

Author : Harry Potter Read All Parts 1.3K

ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത്. അണ്ണൻ വേറെ കമ്പനി ഒന്നും നോകീലെ..?

"ഹ ഹ ഹ. ഗുഡ് കൊസ്ട്യൻ. സത്യത്തിൽ ഇവിടെ എനിക്കങ്ങു സുഖം പിടിച്ചു എന്ന് പറയുന്നതാണ് ശെരി. നല്ല ശമ്പളം, സ്റ്റേ ചെറിയ വിലക്ക് നടക്കും. പിന്നെ കൊച്ചി അല്ലേ.. പൊളിക്കാം..

"ആഹാ.. അപ്പോൾ ചേട്ടന്റെ കല്യാണം..?

"കഴിഞ്ഞതാടാ…. ഒരു കൊച്ചും ഉണ്ട്. മോളാ.. ഇപ്പോൾ 2 ൽ. അവരൊക്കെ അങ്ങ് തമിഴ്നാട്ടിലാ..

"തമിഴ്നാട്..?

"പെണ്ണ് തമിഴാടാ..

"ശെ.. അതെങ്ങനെ..?

"എടാ.. അത്, ഇവിടെ നമ്മുടെ കമ്പനിയിൽ ഒരു പ്രോഡക്റ്റിന്റെ ഫോട്ടോഷൂടിനയി ഒരു പെണ്ണ് വന്നു. അവൾക്ക് കൂട്ടായി അവളുടെ പെങ്ങളും വന്നു, അരുന്ധതി. പിന്നെ മുടിഞ്ഞ പ്രേമമായിരുന്നു. പക്ഷെ ഞാനത്ര സീരിയസ് അല്ലായിരുന്നു കേട്ടോ,വെറും ടൈംപാസ് .. പക്ഷെ അവസാനം പെണ്ണ് പിടിച്ച പിടിയാലേ എന്നെയങ് കൂട്ടിലാക്കി.

"ആഹാ.. ?.. അല്ല, എന്നാൽപ്പിനെ അവരക്കൂടെ കൊച്ചിയിലേക്ക് കൊണ്ട് വന്നൂടെ…?

"2 കൊല്ലം മുൻപ് വരെ അവർ ആലപ്പുഴ ഉണ്ടായിരുന്നു, ഇപ്പോൾ ചെന്നൈയിൽ ഒരു വീട് വെച്ചു. അപ്പോൾ അവരങ് പോയി. ഭാര്യവീട്ടുകാരും അവിടുണ്ട്.

"എന്നാലും രണ്ടാളും അവിടെയും ഇവിടെയും ആയാൽ എങ്ങനാ..

"ഇടക്ക് ഞാനങ്ങു പോകും. പിന്നെ അവിടെ ഒരു ചെറിയ സൂപ്പർമാർക്കറ്റ് പണിയാൻ പ്ലാൻ ഉണ്ട്. എല്ലാം ഒത്തു വന്നാൽ ഒന്നര കൊല്ലത്തിൽ ഞാനങ്‌ പോകും. അമ്മായിയച്ഛൻ നല്ല ക്യാഷ്കാരനാ.. ഒറ്റ മോളും. ആഹ്. മൊത്തം തൂത്തുവാരണം.

"??. അല്ല എന്നാൽ നാട്ടിൽ വീട് വെക്കായിരുന്നിലെ..

"നാട്ടിൽ ഒരു വീടുണ്ട്. അത് ചേട്ടന് കൊടുക്കും. പിന്നെ ഞാനും കരുതി, അങ്ങോട്ട് നോക്കാമെന്നു..

"മ്മ്മ്..

💬 Comments

View all comments