Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]
അല്പനേരം മരവിച്ചിരുന്നു. ചേച്ചി തന്റെ ഫോണ് എടുക്കില്ല എന്നവൾക്ക് മനസ്സിലായി. എല്ലാം കഴിഞ്ഞ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട്, അല്ലെങ്കിൽ ഒരു ചേച്ചി അങ്ങനെ എന്തൊക്കെയോ ആയ ശോഭേച്ചിയുമായി ഇങ്ങനെ പിരിയേണ്ടിവരുമെന്ന് അവൾ ഓർത്തില്ല. അവൾ വീണ്ടും ആ വാട്‌സ്ആപ്പ് ചാറ്റ് എടുത്തു. അതിലെ പ്രൊഫൈൽ ഫോട്ടോ ഒന്നുകൂടി നോക്കി തെരുതെരെ ഉമ്മവെച്ചു. പിന്നെ വോയ്‌സ് ക്ലിപ്പ് ഓൺ ചെയ്ത ശേഷം പറയാൻ തുടങ്ങി.
"ചേച്ചി എനിക്ക് തെറ്റ് പറ്റിയിരിയ്ക്കുന്നു. വലിയ തെറ്റ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. എനിക്ക് ചേച്ചി തന്ന സ്നേഹം, കരുതൽ ഇതൊക്കെ എത്ര വലുതാണ് എന്ന് ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. പക്ഷേ അതെല്ലാം ഉപേക്ഷിച്ച് ചേച്ചിയെ ഉപേക്ഷിച്ച് പോവാതെ എനിക്ക് നിവൃത്തിയില്ല," അവളുടെ തൊണ്ടയിടറി. അവൾ തുടർന്നു, " ഞാൻ തെറ്റുകാരിയാണ്. ആ തെറ്റ് എനിക്കൊരിക്കലും തിരുത്താൻ കഴിയില്ല.
തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും സത്യമാണ്. ഒരാളോടുള്ള സ്നേഹം എങ്ങിനെ തെറ്റാകും എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ചേച്ചിയ്ക്ക് എന്നോടുള്ള സ്നേഹം നിഷ്കളങ്കമാണ് എന്ന് എനിയ്ക്കറിയാം. അതുകൊണ്ടാണല്ലോ മറ്റൊന്നും ചിന്തിയ്ക്കാതെ എനിയ്ക്ക് മുന്നിൽ ചേച്ചിയുടെ ആ മനോഹര ശരീരം വെളിപ്പെടുത്താൻ ചേച്ചിയ്ക്ക് മടി തോന്നാഞ്ഞത്. എന്നാൽ ചേച്ചി എന്റെ ശരീരത്തിൽ തൊടുന്ന ഓരോ നിമിഷവും ഞാൻ നിന്നുരുകുകയായിരുന്നു. എന്റെ മനസ്സിൽ ഞാൻ ചേച്ചി എന്നെ പുണരുന്നതായും ചുംബിയ്ക്കുന്നതായും സങ്കല്പിയ്ക്കുകയായിരുന്നു," അവളൊന്നു നിർത്തി. പിന്നെ തുടർന്നു, "ഞാൻ ആദ്യമേ പറഞ്ഞില്ലേ ചേച്ചീ അതെന്റെ തെറ്റാണ്. ന്യായീകരിക്കാൻ വേണ്ടി ഞാൻ പ്രായത്തിനെ കൂട്ടുപിടിക്കുന്നില്ല.
പക്ഷേ ചേച്ചി ഒന്നറിയണം, ചേച്ചിയോട് എനിയ്ക്കുള്ളത് മറ്റേതോ തരം സ്നേഹമായിരുന്നു എന്നെനിക്ക് തോന്നുന്നു. ഏതു തരം സ്നേഹമായാലും അത് ആത്മാർഥമായിരുന്നു എന്ന് മാത്രം ചേച്ചി മനസ്സിലാക്കിയാൽ മതി. പിന്നെ ഞാൻ അന്ന് ചേച്ചിയോട് ദേഷ്യപ്പെട്ടതെല്ലാം എന്റെ അഭിനയമായിരുന്നു. എനിയ്ക്കൊരിയ്ക്കലും ഇനി അഭിനയിക്കാൻ വയ്യ. ചേച്ചിയോട് ഇനിയൊരിയ്ക്കലും ദേഷ്യപ്പെടാൻ വയ്യ. ഞാൻ ചേച്ചിയെ കണ്ടാൽ സ്നേഹം കൊണ്ട് മറ്റ് വല്ലതും ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു. വയ്യ ചേച്ചിയോട് അങ്ങനെ ഒരു തെറ്റ് ചെയ്യാൻ വയ്യ. അതുകൊണ്ട് മാത്രം
💬 Comments
View all comments