Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]
നമുക്ക് കാണാതിരിക്കാം ," അവൾ ഒരിയ്ക്കൽ കൂടി ഒന്ന് നിർത്തി.
പിന്നെ കൂട്ടിച്ചേർത്തു, " എന്റെ ബാക്കിയുള്ള സാധനങ്ങൾ എല്ലാം ഞാൻ ആരെയെങ്കിലും വിട്ട് എടുപ്പിക്കാം. എന്നോടുള്ള ദേഷ്യംകൊണ്ടാണെങ്കിൽ പോലും ചേച്ചി ഫോണെടുക്കാഞ്ഞത് നന്നായി. ഫോണിൽ എനിയ്ക്കിത്രയൊന്നും പറയാൻ പറ്റുമായിരുന്നില്ല. ഒരിയ്ക്കൽ കൂടി ബൈ ചേച്ചി. ഐ വിൽ ആൾവെയ്‌സ് ലവ് യൂ. ഉമ്മ," അശ്വതി ആ വോയ്‌സ് മെസ്സേജ് ശോഭയ്ക്കയച്ചു. ഡബിൾ റ്റിക് വന്നതോടെ അവൾ ശോഭയുടെ കോണ്ടാക്റ്റ് ബ്ലോക്ക് ചെയ്തു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
പിറ്റേന്ന് നാട്ടിൽനിന്ന് ഓഫീസിലേക്കാണ് അവൾ നേരെ പോയത്. രാവിലെ തന്നെ മുകളിലത്തെ ഫ്ലോറിൽ ഉള്ള ഹുസൈനയെ കണ്ട് മുറിയിലെ സാധനങ്ങൾ നാളെ ഒന്ന് ഒന്ന് പാക്ക് ചെയ്തെടുക്കാൻ പറഞ്ഞു. അവൾ ഹോസ്റ്റലിൽ തൊട്ടടുത്ത മുറിയിലായിരുന്നു. ഓഫീസിൽ ഇരിയ്ക്കുമ്പോഴും അവളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.
എത്ര ശ്രമിച്ചിട്ടും മറ്റെന്തെങ്കിലും ആലോചിക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല. "നിനക്കെന്ത് പറ്റി വല്ല അസുഖവുമുണ്ടോ? മുഖം വാടിയിരിക്കുന്നല്ലോ" ടീം ലീഡുൾപ്പെടെ ചോദിച്ചവരോടെല്ലാം അവൾ ചിരിയ്ക്കുക മാത്രം ചെയ്തു. അവളുടെ മനസ്സാകെ കലങ്ങിപ്പോയിരുന്നു. എങ്ങനെയൊക്കയോ അവൾ വൈകുന്നേരമാക്കിയെടുത്തു എന്ന് പറയുന്നതാവും ശരി. വൈകീട്ട് അവൾ ഇത്തിരി നേരത്തെ ഇറങ്ങി. പുതിയ ഹോസ്റ്റൽ കുറച്ചു ദൂരെ ആണ്. ഇരുട്ടും മുന്നേ അങ്ങോട്ടെത്തണം.
ഫോം എന്തോ പൂരിപ്പിച്ചു കൊടുക്കാൻ ഉണ്ടെന്നാണ് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്. അവൾ കോറിഡോറിലൂടെ തിരക്കിട്ട് നടന്നു. സെക്യൂരിറ്റി പോയിന്റിൽ സ്വൈപ് ചെയ്ത് പുറത്തെത്തിയ അശ്വതി ഞെട്ടിപ്പോയി. ഗെയ്റ്റിന് പുറത്ത് അവളുടെ സ്‌കൂട്ടിയുടെ അരികിൽ ശോഭ നിൽപ്പുണ്ടായിരുന്നു. അശ്വതിയ്ക്ക് ഒരിയ്ക്കൽ കൂടി തന്റെ ഹൃദയം നിന്നുപോകുന്നു എന്നു തോന്നി. അവളുടെ കണ്ണുകൾ അടഞ്ഞു , ബോധം മറിഞ്ഞു.
അവൾക്ക് ബോധം വരുമ്പോൾ അവൾ ആശുപത്രിയിൽ ആയിരുന്നു. അവളുടെ അടുത്തു തന്നെ ശോഭ നിൽപ്പുണ്ട്, കൂടെ ടീം ലീഡ് വീണയും, എഛ് ആറിലെ രാജേഷും, പിന്നെ ജോർജും, ഗോപികയും. അശ്വതി കണ്ണുതുറന്നത് കണ്ട് എല്ലാവരും അവളുടെ ചുറ്റും കൂടി. ശോഭയെ നോക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. ജോർജ് പോയി ഡോക്ടറെ വിളിച്ചുകൊണ്ട് വന്നിരുന്നു. ഡോക്ടർ അവളുടെ അടുത്തിരുന്ന് പരിശോധിച്ച ശേഷം
💬 Comments
View all comments