Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
ആദ്യമായുടെയിരുന്നു ഒരു സ്ത്രീയെ അങ്ങനെ ബ്ലൗസിൽ മാറുമറയ്ക്കാതെ കാണുന്നത്.
ഒരുപക്ഷേ ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിക്കാൻ പോകുമ്പോൾ സാരിയുടെ പല്ലു ഒന്ന് മാറുന്നതൊക്കെ ചെലപ്പോ വലിയ സംഭവം അല്ലായിരിക്കുമെന്ന് അവനോർത്തു. എന്തായാലും, അവന് ഗീതയോട് ഒരിഷ്ടം തോന്നി, എല്ലാം കൊണ്ടും. അവരെ കടന്നുപോയ ഒരു ട്രെയിനിന്റെ ശബ്ദംകേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്. നാഥനില്ലാത്ത പശുക്കളും, തെരുവുപട്ടികളും, മദ്യപാനികളും അലഞ്ഞു തിരിയുന്ന ഒരു റെയിൽവേ പുറംപോക്കിലായിരുന്നു ഗീതയുടെ വീട്.
റെയിൽ പാലത്തിന്റെ അരികിലൂടെ പോകുന്ന വഴിയിലെല്ലാം ആളുകൾ തമിഴും, കന്നടയും, മലയാളവും ഇടകലർന്ന ഏതോ ഒരു സങ്കരഭാഷയിൽ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ഗണേഷ് ഇവിടെ ആദ്യമായല്ലെന്ന് അജിത്തിന് തോന്നി. അവരെ മറികടന്നുപോകുന്ന പലരും അയാളെ നോക്കി ചിരിച്ചു, കൈവീശിക്കാണിച്ചു,
'കണ്ടിട്ട് കുറെയായല്ലോ,' എന്ന് കുശലാന്വേഷണം നടത്തി. ആ ചേരിയുടെ അകത്തെ വളവുകളും തിരിവുകളും നിറഞ്ഞ വഴികളിൽ ഒരിക്കൽപോലും അയാൾ ശങ്കിച്ചുനിന്നില്ല, ഗീതയുടെ പുറകിൽ ആയില്ല. ഒടുവിൽ ചേരിയുടെ അറ്റത്ത് തിരക്കൊഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കുറ്റികാടിന്റെയടുത്തെത്തിയപ്പോൾ അവർ അവിടെ നിന്നു. അതിനപ്പുറം ഒരു വലിയ കുളമായിരുന്നു.
അയാളും ഗീതയും അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു ഒറ്റയടി പാതയിൽ കയറി. കുറ്റികാട് കാരണം ആ വഴി ആർക്കും പെട്ടെന്ന് കാണില്ല.വലതു വശത്ത് ഒരു കുറ്റിക്കാടും ഇടതുവശത്ത് കുളവുമുള്ള ആ വഴി ഒരു വളവിനപ്പുറം അവസാനിച്ചത് ആ ചേരിയുടെ പിന്നിലാണ്. അവിടെ കണ്ട ആസ്ബറ്റോസ് മേഞ്ഞ ഒരു കൊച്ചു വീട്ടിലേക്ക് ഗീതയും, ഗണേശും പുറകെ അജിത്തും കയറി.
രണ്ടു മുറികളും അടുക്കളയും അതിനോട് ചേർന്ന് ഒരു ബാത്റൂമും മാത്രമുള്ള ഒരു കൊച്ചുവീടായിരുന്നു അത്. കയറി ചെല്ലുന്ന ആ വലിയ മുറിയിൽ ഒരറ്റത്ത് ഒരു പഴയ സോഫയും കുറച്ചപ്പുറത്തായി ഒരു ഊണ് മേശയും കസേരകളും ഉണ്ട്. കയറിസിച്ചെന്നയുടനെ ഗണേഷ് ആ സോഫയിൽ കാലിന്മേൽ കാൽകയറ്റിയിരുന്നു. അയാൾ അജിത്തിനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
"ചേട്ടാ...." ഗീത അകത്തേയ്ക്ക് നീട്ടി വിളിച്ചു. അപ്പോൾ മുറിയില്നിന്ന് ഇരുനിറത്തിൽ മെലിഞ്ഞ് വയറുന്തിയ ഒരു കഷണ്ടിക്കാരൻ മദ്ധ്യയവയസ്കൻ പുറത്തേക്കു വന്നു. നിറം മങ്ങിയ ഒരു ലുങ്കിയും ചുമലിൽ ഒരു തോർത്തുമുള്ള ഒരു കൊമ്പൻ
💬 Comments
View all comments