Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം ചായയുടെ അവസാനത്തെ സിപ്പും കുടിച്ചുകൊണ്ട് അജിത് എഴുന്നേറ്റു.
"എങ്കിൽ ശരി എല്ലാം പറഞ്ഞതുപോലെ. നമുക്ക് നാളെ കാണാം. ഞാൻ രാവിലെ ഇവിടെ വരാം. ഒരുമിച്ച് പുറപ്പെടാം," അജിത് പറഞ്ഞു.
അതുകേട്ട് ഗണേഷും ഗീതയും പരസ്പരം അൽപസമയം നോക്കിനിന്നു. അതിനു ശേഷം ഗീത പറഞ്ഞു.
"അല്ല, മോൻ ഇന്ന് രാത്രി എവിടെയാ താമസിക്കുന്നത് ?"
അവൻ പറഞ്ഞു, "ഇനിയിപ്പോൾ എന്തായാലും ഒരു ലോഡ്ജിൽ റൂം എടുക്കണം" അജിത് പറഞ്ഞു.
"വല്ല ലോഡ്ജിലും കിടന്ന് , അതിന്റെ ആവശ്യമെന്താ ഞാനുള്ളപ്പോൾ. ലോഡ്ജ് ഒക്കെ എങ്ങനെയുള്ളതാണോ എന്തോ? ഇക്കാലത്ത് എങ്ങനെയാ ആളുകളെ വിശ്വസിക്കുക. അതു വേണ്ട. ഇവിടെ കൂടാമല്ലോ. ഗണേഷ് എന്തായാലും ഇന്നിവിടെയാണ്. മോനും വാ. ഇവിടെയാവുമ്പോ ലോഡ്ജിൽ കൊടുക്കുന്ന പൈസയൊന്നും വേണ്ട. തിന്നാനോ കുടിയ്ക്കാനോ ഉള്ളതിനുള്ള ചെലവേ ഉള്ളൂ. അതും മോൻ പോയി വാങ്ങുകയൊന്നും വേണ്ട വേണ്ടതെന്താ എന്ന് ദേ ചേട്ടനോട് പറഞ്ഞാൽ മതി."
ആലോചിച്ചപ്പോൾ അജിത്തിന് തെറ്റില്ലെന്ന് തോന്നി. ഒന്നാമതായി അക്കൊണ്ടിൽ കുറച്ചുകൂടി ബാക്കിയുണ്ടെങ്കിലും സ്‌കോളർഷിപ്പ് ഇനി കിട്ടാൻ മാസം രണ്ട് മിനിമം കഴിയണം. ഇങ്ങോട്ട് വരുമ്പോൾ ഇവിടെ നിൽക്കാനൊന്നും പ്ലാൻ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പൊ തന്നെ പൈസ കുറെ പൊട്ടി. എന്നാലും ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ ഇന്ന് മാത്രം പരിചയപ്പെട്ട മനുഷ്യരോടൊപ്പം കഴിയുക എന്നുവെച്ചാൽ, അവനെന്തോ ഒരു വല്ലായ്മ തോന്നി. "അയ്യോ അതൊക്കെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?" അവൻ ചോദിച്ചു.
"എന്ത് ബുദ്ധിമുട്ട്. ഇതൊക്കെ ഇവിടെ പതിവല്ലേ," അതിന് മറുപടി പറഞ്ഞത് ഭുവൻ ആണ്. എല്ലാവരും പൊട്ടിച്ചിരിച്ചു.
"ഇനി ഒന്നും ആലോചിക്കേണ്ട, നമ്മളിന്നിവിടെ കൂടുന്നു. നാളെ വെളുപ്പിന് കുളിച്ചിട്ടു വസ്ത്രം മാറിയിട്ട് പോകുന്നു," ഗണേഷ് പറഞ്ഞു.
"മതി മോനേ ഒരുപാടൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട," ഗീതയും പറഞ്ഞു.
"ശരി," അതോടെ അവൻ സമ്മതിച്ചു. അന്ന് രാത്രി മുഴുവന് ഗീതയുള്ള വീട്ടിൽ താമസിക്കാം എന്നതോർത്ത് അപ്പോൾ അവന് വെറുതെ ഒരു സന്തോഷം തോന്നി.
"എങ്കിൽ പിന്നെ ഞാനൊന്ന് കുളിക്കട്ടെ. വല്ലാത്ത ചൂട്," ഗണേഷ് എഴുന്നേറ്റു.
"അതുശരിയാ രണ്ടാളും കുളിച്ചോ. മാറ്റാനുള്ളതും തോർത്തും ഞാൻ തരാം, "
💬 Comments
View all comments