Chapter Title : Kochu kochu thettukal 4
പുറപ്പെട്ടപ്പോൾ മുതൽ വസുന്ധരയ്ക്ക് ഉള്ളിൽ ചെറിയ ഭയം തോന്നൻ തുടങ്ങിയിരുന്നു. കുറച്ചു ദിവസങ്ങളായി രാധികയുടെ പെരുമാറ്റത്തിലും ഭക്ഷണത്തിലുമെല്ലാം വസുന്ധരയ്ക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. കൂടാതെ ദേവദാസുമൊത്തുള്ള രാധികയുടെ പുറത്തു പോക്കും വസുന്ധ്രയ്ക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെയാണീ അന്വേഷിച്ച് വരവ്. വസുന്ധര ദേവദാസിന്റെ വീട്ടിലെ തുറന്ന് കിടന്ന വാതിലിനുള്ളിലൂടെ മെല്ലെ അകത്തേയ്ക്ക് കടന്നു. ഈ സമയം രാധികയുടെ കഴുത്തിൽ ഷാൾ ചുറ്റി ഇരുവശത്തേയ്ക്കും വലിച്ച് മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു ദേവദാസ്. രാധിക കൈകാലുകളിട്ടടിച്ചു. ഒരിറ്റു ശ്വാസത്തിനായവൾ കിടന്നു പിടഞ്ഞു. അവളുടെ കണ്ണുകൾ തുറിച്ചു വന്നു. ദേവദാസിന്റെ ഷാളിലുള്ള പിടുത്തം മുറുകി, മുറുകി വന്നു. എടാ പ്രേദാഹി.വസുന്ധര ഈ കാഴ്ചകണ്ട് അലറി വിളിച്ചു. ദേവദാസ് ഞെട്ടിത്തിരിഞ്ഞ് പിന്നിലേയ്ക്ക് നോക്കി. നി എന്റെ മകളെ എന്താടാ ചെയ്തെ.ചോദിച്ചുകൊണ്ട് വസുന്ധര ദേവദാസിന് നേരം പാഞ്ഞടുത്തു. ദേവദാസ് രാധികയിൽ നിന്നുള്ള പിടുത്തം വിട്ട് വസുന്ധരയുടെ നേരെ തിരിഞ്ഞു അവളുടെ കവിളിൽ ആഞ്ഞടിച്ചു ദേവദാസ്. വസുന്ധരയ്ക്ക് ഭൂമി കറങ്ങുന്നത് പോലെ തോന്നി. അവൾ നിലത്തേയ്ക്ക് മറിഞ്ഞ് വീണു. ഒരു നിമിഷത്തിന് ശേഷം വസുന്ധര വീണ്ടും പിടഞ്ഞെഴുന്നേറ്റ് ദേവദാസിന് നേരെ പാഞ്ഞടുത്തു. ദേവദാസ് വസുന്ധരയുടെ മുടിക്കുത്തിൽ കടന്ന് പിടിച്ചു കൊണ്ട് അവളുടെ മുഖത്ത് ആഞ്ഞാഞ്ഞടിച്ചു. വസുന്ധര ബോധമറ്റ് നിലത്ത് മുഖമടിച്ച് വീണു. ഈ സമയം ബെഡ്ഡിൽ കിടന്ന രാധിക പിടഞ്ഞെണീറ്റിരുന്നു. തന്നെയും, തന്റെ അമ്മയെ ഉപ്രദവിച്ച ദേവദാസിനെ അവൾ പകയോടെ നോക്കി. അയാളെ കൊല്ലാനുള്ള ആവേശം അവൾക്ക് തോന്നി. എടാ.നീയെന്റെ അമ്മയെ ശബമുയർത്തിക്കൊണ്ട് രാധിക ദേവദാസിന് നേരം പാഞ്ഞടുത്തു. ദേവദാസ് രാധികയുടെ ചെവിടടച്ച് ഒരടി കൊടുത്തു. രാധിക വേച്ച്, വേച്ച് ചെന്ന് ചുവരിൽ തട്ടി നിന്നു. ആ സമയം രാധികയുടെ കണ്ണിൽ ചുവരിൽ തൂക്കിയിരുന്ന ഇരട്ടക്കുഴൽ തോക്ക് പതിഞ്ഞു. ദേവദാസ് നായാട്ടിനുപയോഗിക്കുന്നതാണാ തോക്ക്. രാധിക പലപ്പോഴും കണ്ടിട്ടുണ്ട് ദേവദാസ് വേട്ടയ്ക്ക് പോകുന്നത് രാധിക ഉടൻ തന്നെ ആ തോക്ക് കൈക്കലാക്കി. എടാ. നിന്നെ ഞാൻ ദേവദാസിന് നേരം തോക്ക് ചൂണ്ടിക്കൊണ്ട് രാധിക അലറി. ദേവദാസിനോടുള്ള പകമൂലം അവൾക്ക് ഭാന്ത് ബാധിച്ച് കഴിഞ്ഞിരുന്നു. ഈ സമയം ദേവദാസ് നിന്ന് വിയർക്കുകയായിരുന്നു. നിറതോക്ക്
💬 Comments
View all comments