Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
മിസ്സിങ് പോലെ സോണിമോനെ. അപ്പൊത്തൊട്ട് സംഭവിച്ചതെല്ലാം സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ വയ്യ. തലക്ക് വട്ടു പിടുക്കുവാ." "മച്ചമ്പീ, സ്കൂൾ കാലഘട്ടത്തിൽ നീ ആരോടും പറയാതെ അവരെ പ്രേമിച്ചതൊക്കെ പഴംകഥകളല്ലേ? ഇപ്പൊഴും നീ അവരെ ഓർത്തിരിക്കുവാണോ?" ജിതിൻ ഒന്നും മിണ്ടാതെ കണ്ണു തുടച്ചു മുഖം കുനിച്ചിരുന്നു. "എടാ അളിയാ, അവരിപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞ് നിന്റെ പ്രായമുള്ള കുട്ടികളൊക്കെ ആയിക്കാണും. നീയോ മുതുക്കൻ. അപ്പൊ അവരുടെ കാര്യം പറയണോ?" "എനിക്കവളെ കാണണം സോണി. നീയെങ്ങിനെയെങ്കിലും ഒരു വഴി കണ്ടു പിടിക്ക്." "ശ്ശെടാ, ഇങ്ങനൊരു മൈരൻ... മുത്തേ, കഞ്ചാവിന്റെ പുറത്ത് വെറുതെ ഓരോന്ന് പറഞ്ഞൊപ്പിക്കല്ലേ. ഓരോന്നിന് എടുത്തു ചാടിയിട്ട് പിന്നീട് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല." "സ്റ്റഫിന്റെ പുറത്തു പറയുന്നതല്ല സോണി, അവളെ കാണണം എനിക്ക്. ഒരു തവണയെങ്കിൽ ഒരു തവണ. ഇല്ലെങ്കിൽ എനിക്ക് വട്ടു പിടിക്കും." "നീ ഫേസ് ബുക്കിലോ ലിങ്ക്ഡ് ഇന്നിലോ ഒക്കെ ഒന്ന് സെർച്ച് ചെയ്ത് നോക്കത്തില്ലേ? എന്തെങ്കിലും തുമ്പ് കിട്ടുവോന്നറിയാൻ?" "ഞാൻ നോക്കിയെടാ. എങ്ങുമില്ല. ഒരു രാത്രി മുഴുവൻ ഉറക്കമളച്ചിരുന്ന് നോക്കീതാ. നമ്മുടെ കൂടെയുണ്ടായിരുന്നവരെ എന്നെക്കാൾ നന്നായി നിനക്കറിയാല്ലോ?" "നമ്മുടെ കൂടെ പണ്ട് പഠിച്ച ഒരുപാട് പേരുമായൊന്നും എനിക്കിപ്പോ കോണ്ടാക്റ്റ് ഇല്ല. പിന്നെ ആകെയുള്ളത് നമ്മുടെ അലക്‌സ് സാർ, വിദ്യാ മിസ്സ്, സ്റ്റെഫിനാ മിസ്സ്.... അങ്ങനെ കുറച്ച് ടീച്ചർമാരും ആയി മാത്രം." "വിദ്യ മിസ്സ്... വിദ്യാ മിസ്സിനായിട്ട് നിനക്കിപ്പോഴും കോണ്ടാക്റ്റ് ഉണ്ടോ?" ജിതിന്റെ കണ്ണുകൾ പ്രതീക്ഷയാൽ മിഴിഞ്ഞു. "ആ, അങ്ങനെയില്ല. അവരെന്റെ ഫേസ് ബുക് ഫ്രണ്ടാ. പക്ഷെ അവരോടൊക്കെ ഞാനെങ്ങനെ ഈ കാര്യം പറഞ്ഞ്..."
💬 Comments
View all comments