0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 1.9K

എന്താ സോണിമോനെ പറഞ്ഞത്?"സോണി പറഞ്ഞത് കേട്ട് ജിതിൻ പെട്ടെന്ന് നേരയിരുന്നു. "നീ പത്രമൊന്നും വായിക്കാറില്ലേ? ഏതോ പെണ്ണുമായിട്ട് പ്രേമത്തിലായിരുന്നു. അവൾ നൈസായിട്ട് തേച്ചിട്ട് പോയി. ഒരു ദിവസം രാവിലെ അവന്റെ അമ്മ ചെന്ന് അവന്റെ മുറിയുടെ കതകു തുറന്നു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങി കിടക്കുന്നതാ കണ്ടത്. എന്നാലും നമ്മടെ കൂടെ പഠിച്ച ആ പഴയ ഫൈസൽ അങ്ങനെയൊക്കെ ചെയ്തു കളഞ്ഞു എന്ന് വിശ്വസിക്കാൻ പറ്റണില്ല. സംഭവം നടന്നിട്ട് ഇപ്പൊ ഏതാണ്ട് ആറു മാസത്തോളമായി. നീ അറിഞ്ഞു കാണുമെന്നാ ഞാൻ കരുതീത്. ആ... അപ്പനും അമ്മക്കും ഒറ്റ മോൻ. പോയപ്പോ അവർക്ക് പോയി." ജിതിൻ ആകെ വല്ലാതെയായി. കോകില മിസ്സ് പോകുന്ന അന്ന് ഫൈസൽ അവനെ തിരിഞ്ഞു നോക്കിയ രംഗം അവന്റെ ഉള്ളിലൂടെ ഒരു നിമിഷം കടന്നു പോയി. "ജിത്തൂ... ജിത്തൂ ടാ... എന്താടാ ഒന്നും മിണ്ടതിരിക്കണെ?" ജിതിൻ പെട്ടെന്ന് പോയ കിളി തിരിച്ചെടുത്ത് സ്ക്രീനിലേക്ക് തല തിരിച്ചു. ജിതിന്റെ കൺകോണുകളിലെ നനവ് സോണി ശ്രദ്ധിച്ചു. "എന്താ അളിയാ... എന്തു പറ്റി നിനക്ക്? ഇപ്പൊ എന്തിനാ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ച്?" "കഴിഞ്ഞ ദിവസം ഞാനവളെ കണ്ടളിയാ." "ആരെ?" "എന്റെ... എന്റെ കോകിലയെ." സോണി ഒരു നിമിഷം ആളെ മനസ്സിലാവത്തത് പോലെ അവന്റെ മുഖത്ത് നോക്കി. പെട്ടെന്ന് അവന്റെ മുഖത്ത് വെളിച്ചം വീണു. " നമ്മുടെ പഴയ കോകില മിസ്സിനെയോ? എന്നിട്ട്? അവരെന്തു പറയുന്നു? സുഖമായിരിക്കുന്നോ?" "അവളെന്നെ കണ്ടില്ലളിയാ. സിറ്റി മാളിൽ വച്ചാ ഞാൻ കണ്ടത്. എങ്ങോട്ടോ നോക്കി ഓടിപ്പോകുവായിരുന്നു. അവരെക്കണ്ടപ്പോ തൊട്ട് എനിക്ക്... എനിക്കെന്തോ എവിടെയോ ഒരു

💬 Comments

View all comments