Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
ഒരു തവണയെങ്കിൽ ഒരു തവണ. ഇല്ലെങ്കിൽ എനിക്ക് വട്ടു പിടിക്കും." "നീ ഫേസ് ബുക്കിലോ ലിങ്ക്ഡ് ഇന്നിലോ ഒക്കെ ഒന്ന് സെർച്ച് ചെയ്ത് നോക്കത്തില്ലേ? എന്തെങ്കിലും തുമ്പ് കിട്ടുവോന്നറിയാൻ?" "ഞാൻ നോക്കിയെടാ. എങ്ങുമില്ല. ഒരു രാത്രി മുഴുവൻ ഉറക്കമളച്ചിരുന്ന് നോക്കീതാ. നമ്മുടെ കൂടെയുണ്ടായിരുന്നവരെ എന്നെക്കാൾ നന്നായി നിനക്കറിയാല്ലോ?" "നമ്മുടെ കൂടെ പണ്ട് പഠിച്ച ഒരുപാട് പേരുമായൊന്നും എനിക്കിപ്പോ കോണ്ടാക്റ്റ് ഇല്ല. പിന്നെ ആകെയുള്ളത് നമ്മുടെ അലക്‌സ് സാർ, വിദ്യാ മിസ്സ്, സ്റ്റെഫിനാ മിസ്സ്.... അങ്ങനെ കുറച്ച് ടീച്ചർമാരും ആയി മാത്രം." "വിദ്യ മിസ്സ്... വിദ്യാ മിസ്സിനായിട്ട് നിനക്കിപ്പോഴും കോണ്ടാക്റ്റ് ഉണ്ടോ?" ജിതിന്റെ കണ്ണുകൾ പ്രതീക്ഷയാൽ മിഴിഞ്ഞു. "ആ, അങ്ങനെയില്ല. അവരെന്റെ ഫേസ് ബുക് ഫ്രണ്ടാ. പക്ഷെ അവരോടൊക്കെ ഞാനെങ്ങനെ ഈ കാര്യം പറഞ്ഞ്..." "കാര്യം എന്താണെന്ന് പറയണ്ട സോണിമോനെ. നീ അവരോട് ചുമ്മാ ഒരു റാണ്ടം കോൺവർസെഷൻ എന്ന രീതിയിൽ കാര്യങ്ങൾ ചോദിച്ചറിയ്." "ഞാൻ ട്രൈ ചെയ്യാം ജിത്തൂ. ഉറപ്പൊന്നും പറയാൻ പറ്റില്ല. അവർക്ക് കോകില മിസ്സിനെപ്പറ്റി എന്തെങ്കിലും അറിയുമെന്ന് തന്നെ എനിക്ക് തോന്നുന്നില്ല. കാലം കുറെ കഴിഞ്ഞില്ലേ?" "എനിക്കുറപ്പുണ്ട് സോണി, അവളെപ്പറ്റി ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ അത് വിദ്യാ മിസ്സിനു മാത്രമായിരിക്കും. 99 ശതമാനം ഉറപ്പുണ്ടെനിക്ക്. ബാക്കി ഒരു ശതമാനം ഞാൻ ദൈവത്തിന് വിട്ടു കൊടുക്കുവാ." "നീ ഇത്രേം തറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഞാൻ ആ വഴിക്കൊന്നു നോക്കാം. പക്ഷെ എനിക്ക് കുറച്ചു സാവകാശം തരണം നീ. വിദ്യാ മിസ്സിന്റെ കൊച്ചിന്റെ ഹാപ്പി ബെർത്തഡേയ്ക്ക് ആശംസ വിട്ട പരിചയം മാത്രേ ഇപ്പൊ ഞങ്ങൾ തമ്മിലുള്ളൂ. അതു കൊണ്ട്...." "മതി. നീ സമയമെടുത്തോ. ഒന്നന്വേഷിക്ക് അളിയാ... പ്ലീസ്." "നോക്കാമെന്ന് പറഞ്ഞില്ലേ മൈരേ? പിന്നേം പിന്നേം പറഞ്ഞു വെറുപ്പിക്കല്ലേ. അല്ല, അവരുടെ വീടും കുടീം ഒക്കെ എവിടാന്ന് വല്ല പിടിയുമുണ്ടോ? അങ്ങാനാണെങ്കിൽ നീ ആ വഴിക്കൊന്നു അന്വേഷിക്ക്. ഇപ്പൊ പ്രത്യേകിച്ചു ജോലീം കൂലീം ഇല്ലാതിരിക്കുവല്ലേ? മേലൊക്കെ ഒന്നനങ്ങട്ടെ." "ഞാനും ചിന്തിക്കാതിരുന്നില്ല. നെമ്മാറയാണ് അവളുടെ വീട് എന്ന് മാത്രം അറിയാം. അത് വെച്ച് ഞാനെന്തു കാട്ടാനാ?" "ഹ് മം... ശെരി. ഞാനൊന്ന്
💬 Comments
View all comments