0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 1.9K

മൗനാനുവാദമാണെന്ന് ജിതിനറിയാം. വൈകാതെ അവൻ യാത്രയായി. അച്ഛന്റെ പഴയ മാരുതി കാറിൽ പാലക്കാട്ടേക്ക് തിരിക്കാനായിരുന്നു പരുപാടി. അവിടെ രണ്ടു ദിവസം, പറ്റുമെങ്കിൽ ഒരാഴ്ച്ച തങ്ങണം. തന്റെ കഴിവിന്റെ പരമാവധി അവളെ തിരയാൻ അവൻ ഉറപ്പിച്ചിരുന്നു. ഒരിക്കലും തന്റേതായ ഒരു കുറ്റമോ കാരണമോ കൊണ്ട് അവളെ തനിക്ക് നഷ്ടമായി എന്ന് മനസ്സ് പിന്നീട് കുറ്റപ്പെടുത്തരുത് എന്നായിരുന്നു അവൻ കണ്ടു പിടിച്ച ന്യായം. "അവിടെച്ചെന്നിട്ടു വിളിക്കണേ ജിത്തൂ..." കാറിലേക്ക് കയറാൻ ഒരുങ്ങിയ ജിതിനോട് അംബികാമ്മ വിളിച്ചു പറഞ്ഞു. അവൻ വന്നു കയറിയപ്പോൾ ഉണ്ടായിരുന്ന ദുഃഖമോ കണ്ണീരൊ ആ മുഖത്തവന് കാണാൻ കഴിഞ്ഞില്ല. പകരം പ്രസന്നതായാണ് ആ വദനം മുഴുവൻ. "വിളിക്കാം അംബികാമ്മേ. ദൂരെക്കൊന്നും അല്ലല്ലോ? ഞാൻ പോയിട്ട് ശട പടേന്നിങ്ങു വരില്ലേ?" "പോണതൊക്കെക്കൊള്ളാം..." പ്രഭാകരൻ ഉമ്മറപ്പടിയിൽ നിന്ന് കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു. "വരുമ്പോ ആ പെണ്ണും കൂടെയുണ്ടാവണം. കേട്ടല്ലോ?" ജിതിന്റെ തോളിൽ കൈ വച്ച് പ്രഭാകരൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. ജിതിൻ തന്റെ തോളിൽ ഇരുന്ന കൈ മുറുക്കെപ്പിടിച്ച് ഹസ്തദാനം ചെയ്യുന്ന പോലെ ഒരു കുട കുടഞ്ഞു. അച്ഛന്റെ വാക്കുകൾ അവനിൽ ഒരു വല്ലാത്ത ആത്മവിശ്വാസം നൽകി. അവന്റെ കാർ മുന്നോട്ട് പോകുന്നതും നോക്കി ആ മാതാപിതാക്കൾ മുറ്റത്തു നിന്നു. ഉച്ച കഴിഞ്ഞ സമയം, അവൻ നെൽവയൽ പാടങ്ങളുടെ നാട്ടിലെത്തി. നെന്മാറ ചെന്ന്, എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു പിടിയുമില്ലാതെ അങ്ങിങ്ങ് കറങ്ങി. കോകില ഒരു പട്ടത്തിപ്പെണ്ണായത് കൊണ്ട് ഏതെങ്കിലും ആഗ്രഹാരങ്ങളിൽ നിന്നും തുടങ്ങാം എന്നു വച്ചു. ആരോടെങ്കിലും വഴി ചോദിച്ചറിയാമെന്നു കരുതി പലരോടും ചോദിച്ചെങ്കിലും അഗ്രഹാരം എന്ന വാക്കേ ആ

💬 Comments

View all comments