Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
നാട്ടിൽ അന്ന്യം നിന്നു പോയത് പോലെ തോന്നിയവന്. അഗ്രഹാരത്തെ ആഹാരമായി തെറ്റിദ്ധരിച്ച്, അവനെ വഴി തെറ്റിച്ച് വിടുക പോലുമുണ്ടായി ചിലർ. ഒരുപാടലഞ്ഞ്, ഒടുക്കം നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ അവനൊരു ലോഡ്ജിൽ റൂമെടുത്തു. 'അമ്മ പ്രത്യേകം പറഞ്ഞു വിട്ടത് കൊണ്ട് മാത്രം അമ്മയെ വിളിച്ച് സ്ഥലത്തെത്തിയ കാര്യം പറഞ്ഞു. സ്ഥലം മാറിക്കിടന്നത് കൊണ്ടാവാം നിദ്രാദേവി പെട്ടെന്നൊന്നും കടാക്ഷിച്ചില്ല. ഉറക്കത്തിന് മുന്നേ പലവുരു ഫോൺ സ്ക്രീൻ ലോക്ക് മാറ്റി ഓണാക്കി നോക്കി, സോണിയുടെ കോളോ മെസ്സേജോ വല്ലതും വന്നോ എന്നറിയാൻ. പിറ്റേന്ന് വണ്ടിയുമെടുത്തവൻ തെണ്ടാനിറങ്ങി. കുറച്ചേറെ അലച്ചിലുകൾക്കൊടുവിൽ ഒന്ന് രണ്ട് അഗ്രഹാരങ്ങളെക്കുറിച്ചുള്ള സൂചന കിട്ടി. എന്നാൽ ചെന്നെത്തിയ അഗ്രഹാരവീഥികളിലെ ഓരോ വീടുകളും കയറിയിറങ്ങുമ്പോഴും നിരാശയായിരുന്നു ഫലം. സൂര്യാസ്തമയത്തിന് ചില മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവന്റെ ഓട്ടം എത്തി നിന്നത് പല്ലശ്ശന എന്ന ഗ്രാമത്തിലാണ്. വണ്ടിയോടിക്കുന്നതിനിടയിൽ ഒരു അമ്മൻ കോവിൽ കണ്ണിൽ പെട്ടപ്പോൾ ഒന്നു കയറി തൊഴുതേക്കാം എന്നു കരുതി. കാർ വഴിയോരത്ത് ഒതുക്കിയിട്ട്, അവൻ കോവിലിന്റെ ചുറ്റുമതിലിനകത്തു കടന്ന്, ഏതാണ്ട് അവന്റെ തന്നെ ഉയരത്തിലുള്ള കൽവിളക്കിന് മുന്നിൽ നിന്ന് കണ്ണും പൂട്ടി കൈ കൂപ്പി നിന്നു. കോവിലിനകത്തെ ദേവിയോട്, തന്റെ മനസ്സിലുള്ള ദേവിയെ എത്രയും പെട്ടെന്ന് കാണിച്ചു തരണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. അവിടെ നിന്നും ഇറങ്ങി, കാറിനടുത്തേക്ക് നീങ്ങിയപ്പോൾ കുറച്ചു മാറി ഒരു പീടിക കണ്ടു. നിരത്തി വച്ച സോഡാ കുപ്പികൾക്ക് മുകളിൽ നാരങ്ങകൾ കുത്തി നിർത്തിയിരിക്കുന്നത് കണ്ട്, അതുവരെ ഇല്ലാതിരുന്ന ദാഹം തോന്നി ജിത്തുവിന്. അവനങ്ങോട്ട് നീങ്ങി. "ചേട്ടാ... സോഡാ സർബത്തുണ്ടോ?" "സോഡാ നാരങ്ങ താനേ? ആ...
💬 Comments
View all comments