0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 1.9K

ഉണ്ട്. ഉണ്ട്... ഏത്തന വേണം?" അകത്തു നിന്നും സോഡാക്കുപ്പി കണ്ണട വച്ച, ഒറ്റക്കാതിൽ കടുക്കനിട്ട ഏതാണ്ട് പത്തെഴുപത് വയസ്സ് തോന്നിക്കുന്ന ഒരു അപ്പൂപ്പൻ മുഖം ചുളിച്ചു കൊണ്ട് തല നീട്ടി. "ഒന്ന് മതി." ജിതിൻ ചൂണ്ടുവിരൽ പൊക്കി. അപ്പൂപ്പൻ നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ജിത്തു ചുറ്റും നോക്കി. കുറച്ചു ദൂരം അടുപ്പിച്ചടുപ്പിച്ച് വീടുകളുണ്ട്. ആ പരിസരത്ത് ഈയൊരു കട മാത്രം. "തമ്പി വെളിയൂരിന്ത് വരിയാ?" "മം???" ജിതിൻ ഒരു കവിൾ വെള്ളം വായ്ക്കുള്ളിൽ വെച്ചു കൊണ്ട് ചോദ്യരൂപേണ മൂളി. "ഇല്ലെ... എന്ത നാട്ടുകാരൻ എന്ന് കേട്ടാൾ.." "തൃശ്ശൂർ..." ജിതിൻ നാരങ്ങാവെള്ളം കുടിക്കുന്നതിനൊപ്പം ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു. "അപ്പടിയാ? ഇങ്കെ പക്കത്തിലെ താനേ. അദ്ദാ, ഉങ്കളെ എങ്കയോ പാത്ത മാതിരി തോന്നിച്ച് അദ്ദാ കേട്ടേൻ." "ഹേയ്... അപ്പടി.. വരാൻ... വഴിയില്ല അണ്ണാച്ചി..." അയാളോട് തിരിച്ച്‌ ഏതു ഭാഷയിൽ സംസാരിക്കുമെന്നറിയാതെ ജിതിൻ നിന്ന് തപ്പിക്കളിച്ചു. "നാൻ അണ്ണാച്ചി കെടയാത് തമ്പി... യെൻ പേർ വെങ്കിടേശ്വര അയ്യർ. എല്ലാരും വെങ്കിടി വെങ്കിടിന്ന് കൂപ്പിടുവാർ. നാൻ വന്ത് ബ്രാഹ്മണർ താൻ. ഇങ്കെ 35 ഇയേഴ്സാ കട നടത്തീട്ടിരിക്കോം" അയാൾ ഒരുപാട് സംസാരിക്കുന്ന ടൈപ്പാണെന്ന്‌ ജിതിന് വളരെപ്പെട്ടെന്ന് മനസ്സിലായി. അവൻ ഗ്ലാസ് പെട്ടെന്ന് കാലിയാക്കി അവിടുന്ന് എത്രയും വേഗം തടി തപ്പാൻ തീരുമാനിച്ചു. "എത്രയായി അണ്ണാ... അല്ല, വെങ്കിടി മാമാ?" "നീങ്കെ ഇങ്കെ യാരെ പാക്ക വന്തീങ്കെ?" അയാൾ വിടാൻ ഭാവമില്ല. "ഫ്രണ്ടിനെ... പാക്കാൻ... വന്നതാ..." "ഫ്രണ്ട് പേർ യെന്നാ? നമ്മക്ക് തെരിഞ്ച ആളാണോ എന്ന് പാക്കലാമേ..." ആ കിഴവന്റെ തുടരെത്തുടരെയുള്ള ചോദ്യങ്ങൾ ജിതിനെ

💬 Comments

View all comments