0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

തെല്ല് മുഷിപ്പിച്ചിരുന്നു. എന്നാൽ അവനത് പുറത്ത് കാണിച്ചില്ല. "കോകില. കോകില .എസ്. അയ്യർ. അപ്പടി ആരെയെങ്കിലും മാമൻ അറിയുമോ?" "ഓഹ്.... ഗേൾഫ്രണ്ടാ??" വെങ്കിടി മാമൻ മുൻനിരയിൽ ആകെയുള്ള അഞ്ചാറു പല്ലുകൾ പുറത്തു കാട്ടിച്ചിരിച്ചു. അതിന് മറുപടിയായി ജിതിൻ ചിരിച്ചതെയുള്ളൂ. "കോകിലയാ....മം??? അന്ത പേരിലെ ഇങ്കെ യാറുമേയില്ല തമ്പി... ഇരുന്തിച്ച്. എനക്ക് തെരിഞ്ച രണ്ടു പേർ ഇരുന്തിച്ച്. ആനാ അവങ്കെ ഇപ്പൊ ഇങ്കെ ഇല്ലെ." ജിതിന്റെ ഉള്ളൊന്ന് ആന്തി. അവൻ ജാഗരൂകനായി. "അവർ എവിടെപ്പോയി?" "ഒരു കോകില അമ്മാൾ ഇരുന്തിച്ച്. റൊമ്പ വയസാനവര്. പുള്ളേങ്കെ യെല്ലാം വെളിയൂരിലെ ഇരുക്കാർ. അടിക്കടി ഇന്ത കോവിലിലെ വന്ത് അർച്ചന പണ്ണി, പാട്ടെല്ലാം പാടിയിരുന്താർ. പോന വർഷം എരുന്തിട്ടാർ. ഇന്നൊരു കോകില ഇരുന്താർ. സുബ്രമണ്ണ്യ അയ്യരോടെ രണ്ടാവത് പൊണ്ണ്. അവ ഇപ്പൊ എങ്കെ ഇരുക്കേ, എന്നാച്ച് എന്ന് യാര്ക്കും തെരിയവില്ലൈ." "അവരുടെ വീടെവിടെയാ? ഒന്ന് കാണിച്ചു തരാവോ മാമാ?" "ഇങ്കെ പക്കത്തിലെ താൻ വീട് വച്ചിരുന്താ. ആനാ ഇപ്പൊ അങ്കെ ഇല്ലൈ. അവരെല്ലാം എപ്പോവേ വിത്തു പോയിട്ടാ. നിനച്ചാലെ കഷ്ടമാര്ക്കു തമ്പി..." "അതെന്താ മാമാ അങ്ങനെ പറഞ്ഞത്?" "എന്ന സൊല്ലലാം തമ്പി... സുബ്രമണ്ണ്യ അയ്യർ ഗവർമെന്റ് വേലയിലെ ഇരുന്താ. കെ. എസ്.ആർ.ടി. സി.യിലെ കണ്ടക്ടർ. പൊണ്ടാട്ടി ആനന്ദവല്ലി. പാവം, വീട്ടുക്ക് വെളിയെ ഇറങ്കമാട്ടാർ. അയ്യരുക്ക് രണ്ടു പെൺ കൊളന്തേങ്കെ. മുതൽ പൊണ്ണ് മീനാക്ഷി. പത്തു വർഷത്തുക്ക് മുന്നാടി, ഒരു ക്രിസ്ത്യാനി പയ്യൻ കോടെ ഓടിപ്പോയിട്ടാ. അന്ത ഷോക്കിലെ അവങ്ക അമ്മാവുക്ക് മുടക്കുവാദം വന്തത്." "എന്ത് വാദം?" "മുടക്കുവാദംന്നാ... ഇപ്പൊ എപ്പടി പുരിയ വെക്കറ്ത്...

💬 Comments

View all comments