Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
ആ... തളന്ത് പോനാ." "ഓഹ്..." "പെരിയ ഇടത്തിലെ എല്ലാം കൊണ്ടു പോയി വൈദ്യം പണ്ണാ. ആനാ ഹാർട്ടിലെ എന്നാവോ ബ്ലോക്ക് ഇരുന്തിച്ച്. അതിനാലെ സരി പണ്ണ മുടിയലെ. അപ്പറം ഒരു വർഷത്തുക്കപ്പുറം എരന്തിട്ടാ. അവ രണ്ടാവത് പൊണ്ണ് ടി.ടി.സി. എല്ലാം മുടിച്ച്, വാദ്യാർ വേലക്കാകെ വെളിയൂരെല്ലാം പോയിരുന്താ. ആനാ കല്യാണത്തുക്കാക തിരുമ്പി വന്തേൻ." അത് കേട്ടപ്പോൾ ജിതിന്റെ ഉള്ള ജീവൻ പോയി. അപ്പൊ സോണി പറഞ്ഞത് നേരാണ്. കോകിലയുടെ കല്യാണം കഴിഞ്ഞു. ഈ വെങ്കിടി മാമൻ പറഞ്ഞത് വെച്ച് നോക്കിയാൽ താൻ അന്വേഷിക്കുന്ന കോകില, അത് ഇവൾ തന്നെ. അത്ര നേരവും ഉള്ളിൽ കെട്ടിപ്പൊക്കിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കോട്ടകൾ തകർന്നു വീണു. അവൻ പേഴ്‌സിൽ നിന്നും ഒരു അമ്പത്തിന്റെ നോട്ടെടുത്ത്, മുൻപിൽ കടല മുട്ടായി ഇട്ടു വച്ചിരുന്ന പാത്രത്തിന് മുകളിൽ വെച്ച് തിരികെ നടന്നു. "തമ്പീ... തമ്പീ നില്ല്‌ങ്കോ...." വെങ്കിടി മാമൻ പുറകിൽ നിന്നു വിളിച്ചു. ജിത്തു ബാക്കി വെച്ചോളൂ എന്ന രീതിയിൽ കൈ ഉയർത്തിക്കാട്ടി നടന്നകന്നു. അവൻ വണ്ടി മുൻപോട്ടെടുത്ത് ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി. ഇനിയെല്ലാം ഓർമ്മകൾ മാത്രം. അവനോർത്തു. പോകുന്ന വഴി റോഡിനു വശത്തെ പച്ചപ്പുൽപ്പാടങ്ങളിലേക്ക് നോക്കിയപ്പോൾ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളിൽ തിളങ്ങുന്ന വയലേലകൾക്കിടയിൽ, പാട വരമ്പിലൂടെ വീഴാതിരിക്കാൻ കയ്യുയർത്തി തന്റെ പെണ്ണ് നടന്നു പോകുന്നത് പോലെ കണ്ടു. അവൻ കാറ് റോഡിന്റെ ഒരത്തേക്ക് നിറുത്തി സ്റ്റിയറിങ് വീലിന് മുകളിൽ നെറ്റി ചാരി വച്ചു കണ്ണടച്ചു കിടന്നു. ഞാൻ വൈകിപ്പോയല്ലോ പെണ്ണേ... ഒരവസരം തന്നു കൂടയിരുന്നോ എനിക്ക്??? കണ്ണെല്ലാം നിറഞ്ഞു തുളുമ്പുന്നല്ലോ... മൈര്....അവൻ ദേഷ്യത്തിൽ
💬 Comments
View all comments