Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
"ഓഹ്... താങ്ക് ഗോഡ്... ജിതിൻ... വെയർ ആർ യു? ഞാനെത്ര നേരമായി വിളിക്കുന്നു? പ്രോജക്ട് എന്തായി? ഡിഡ് യു ഫിനിഷ് ഇറ്റ്?" "സിമി.... എനിക്ക് തീരെ വയ്യ. ക്യാൻ ഐ ടേക്ക് എ ലീവ് ടുഡേ?" "വാട്ട്??? ജിതിൻ തമാശ കളിക്കല്ലേ... ദിസ് ഇസ് നോട് ദി ടൈം ടു ഫൂൾ അറൗണ്ട്." "സിമി... ഐ ആം സീരിയസ്. എനിക്ക് നല്ല സുഖമില്ല. ഞാൻ നാളെത്തന്നെ..." "നോ. നോ. നോ... ജിതിൻ... തനിക്കു വേണ്ടി ഞാൻ ഓൾറെഡി കുറെ ചീത്ത കേട്ടതാ. എനിക്ക് മാത്രമല്ല. നിനക്കും അറിയാവുന്നതല്ലേ ഇതിന്റെ ഇമ്പോര്ടൻസ്? അവസാന നിമിഷം നീയെന്നെ കുഴപ്പിക്കല്ലേ ജിതിൻ... ആ കുരുവിള സാറിനെ നിനക്കാറിയാല്ലോ? ഇന്ന് ഡെഡ് ലൈനാ. ഇനിയും അയാൾ സമയം തരും എന്നു തോന്നുന്നില്ല. നീ എന്ത് കാണിക്കും ഇല്ല എന്നൊന്നും എനിക്കറിയില്ല. ബട്ട്, ഇന്ന് ആ പ്രോജക്റ്റിന്റെ കംപ്ലീറ്റ് പ്ലാനുമായി വന്നാൽ മതി നീ. ഇല്ലെങ്കിൽ ഇനി ഇങ്ങോട്ട് വരണ്ട." ജിതിൻ ഒന്നും മിണ്ടാതെ തന്നെയിരുന്നു. "ജിതിൻ പ്ലീസ്... എന്തെങ്കിലും ഒന്ന് പറയു. നീ കാരണം എന്റെ ജോലി കൂടി കുഴപ്പത്തിലാവരുത്." "ഞാൻ വരാം. " അൽപ നേരത്തെ മൗനത്തിനൊടുവിൽ ജിതിൻ മൊഴിഞ്ഞു. "ഹോ... താങ്ക്സ് ടാ മോനെ... നിനക്ക് ഞാൻ എന്ത് ട്രീറ്റ് വേണമെങ്കിലും ചെയ്തു തരാം. താങ്ക് യു.. താങ്ക് യു സോ... മച്..." ഫോൺ കട്ടായി. ജിതിൻ ഒന്ന് നെടുവീർപ്പിട്ടു. അവൻ എണീറ്റ് ചെന്ന് പ്രഭാതകൃത്യങ്ങളിൽ മുഴുകി. ഫ്ലാറ്റിന് താഴെ ബേസ്‌മെന്റിലേക്ക് നടക്കുമ്പോഴും അവന്റെ മനസ്സ് കലുഷമായിരുന്നു. ബേസ്‌മെന്റിലെ പാർക്കിങ്ങിൽ
💬 Comments
View all comments