0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 1.9K

ചെന്നപ്പോൾ ആരോടോ ഉള്ള പക തീർക്കാനെന്ന പോലെ അവൻ കയ്യിലിരുന്ന ബെൽ സ്റ്റാർ ഹെൽമെറ്റ് നിലത്തേക് വലിച്ചെറിഞ്ഞു. തന്റെ മൂടി വെച്ചിരുന്ന ബൈക്കിന് മുകളിൽ കൈ കുത്തി നിന്ന് അവൻ എന്തൊക്കെയോ പിറുപിറുത്തു. വൈകി വന്ന വീണ്ടു വിചാരത്താൽ ആവാം, അവൻ ഉരുണ്ടു പോയ ഹെൽമറ്റ് ചെന്ന് തിരികെയെടുത്തു. അതിന്റെ വക്കിൽ അങ്ങിങ്ങായി കുറച്ചു ചളുങ്ങിയിട്ടുണ്ട്. പത്തുമുപ്പതിനായിരം രൂപ കൊടുത്തു ആശിച്ചു വാങ്ങിയതാ. ഭാഗ്യത്തിന് വല്യ കുഴപ്പമൊന്നും പറ്റിയില്ല. അവൻ തന്റെ കഴുത്തിൽ കിടന്ന ടാഗ് കറക്കി പിന്നിലേക്കിട്ടു. മൂടി വച്ചിരിന്ന ബൈക്കിന്റെ കവർ വലിച്ചു മാറ്റി. തന്റെ മഞ്ഞ ഡുക്കാട്ടി സ്ക്രാംബ്ലറിന്റെ സീറ്റിൽ വിരലോടിച്ചു. 800 സി.സി കരുത്തുള്ള തന്റെ പുലിക്കുട്ടി. ജിതിൻ പുഞ്ചിരിച്ചു. ബൈക് ഓൺ ചെയ്ത് ആക്‌സിലറേറ്റർ പിടിച്ചു ഞെരിച്ചപ്പോൾ ജിതിന്റെ കൈപ്പിടിയിൽ അവൻ മുരണ്ടു. അവിടമെങ്ങും അലയടിച്ചു മുഴങ്ങിക്കേട്ട മുരൾച്ച ആസ്വദിച്ചു കൊണ്ടവൻ വണ്ടിയൊന്ന് വീൽ ചെയ്യിച്ച് മുന്നോട്ടെടുത്തു. "എന്തുട്ടടാ ചാവാൻ ഇറങ്ങീതാണാ..." പരസ്പരം മത്സരിച്ചോടിച്ച രണ്ടു ബസ്സുകൾക്കിടയിലൂടെ ജിതിന്റെ ബൈക്ക് പുളഞ്ഞു പാഞ്ഞപ്പോൾ ആരോ വിളിച്ചു ചോദിച്ചു. ശെരിക്കും ഒരു സൂയിസൈഡ് റൈഡ് തന്നെയായിരുന്നു അത്. ഒരിക്കലും ഡ്രൈവിങ്ങിൽ അശ്രദ്ധ കാട്ടാത്ത ജിതിൻ, അന്നാദ്യമായി കൊച്ചിക്കാരുടെ പ്രാക്ക് വാങ്ങിക്കൂട്ടി. ഓഫീസ് സമുച്ഛയത്തിനകത്തു കടന്ന് ബൈക്ക് പാർക്കിങ്ങിൽ സ്റ്റാന്റിലിട്ട്, അവൻ ആറാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റ് കയറി.

"കമോൺ ജിതിൻ... കളി പറയല്ലേ... ബി സീരിയസ്. ഞാനിവിടെ മുള്ളിൽ ചവിട്ടിയാ നിൽക്കുന്നെ." സിമി പരവേശപ്പെട്ടു. "ഞാൻ പറഞ്ഞല്ലോ സിമി, ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. അത്രക്ക് സ്ട്രെസ്ഡ് ആയിരുന്നു ഞാൻ. ദാ

💬 Comments

View all comments