0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

ഞാനവരോട് പറഞ്ഞില്ല. പക്ഷെ, കോകില മിസ്സ് ഇപ്പൊ വിദ്യാ മിസ്സിന്റെ വീടിനടുത്താ അളിയാ താമസം. കൊച്ചീല്." "അതിന്? ഇനിയിപ്പോ ഞാൻ എന്താ ചെയ്യണ്ടത് എന്നു കൂടി പറഞ്ഞു താ നീ." "കഥ മുഴുവൻ കേൾക്ക് ജിത്തു മൈ ... മോനെ... കോകില മിസ്സ് ഒറ്റക്കാണ് അവിടെ താമസം. അതു മാത്രമല്ല, അവർ അവിടെ നിന്ന് ജോലിക്ക് പോകുന്നുണ്ട്. ഏകദേശം മൂന്ന് നാല് കൊല്ലമായി ഈ പരുപാടി തുടങ്ങിയിട്ട്." "നീയെന്താ സോണി, പറഞ്ഞു വരുന്നത്?" "എടാ ഞാൻ വിദ്യാ മിസ്സിനോട് കോകില മിസ്സിനെപ്പറ്റി കുറെ ചോദിച്ചു. പക്ഷെ അവർ അങ്ങിനെ കൂടുതൽ ഒന്നും തുറന്നു പറയുന്നില്ല. എന്നോട് ഒരു മാതിരി പൊട്ടമ്മാരോട് സംസാരിക്കുന്ന പോലെ സംസാരിച്ചു. എനിക്കെന്തോ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റെക്ക് മണക്കുന്നുണ്ട്." "വെറുതെ ആധി പിടിപ്പിക്കല്ലേ സോണി, അവൾക്കെന്താ പറ്റിയെ?" "എന്തു പറ്റി, എങ്ങനെ പറ്റി എന്നൊന്നും എനിക്കറിഞ്ഞൂടാ. നീ പരാക്രമം കാണിക്കുന്നത് കണ്ടിട്ട് പറഞ്ഞെന്നെ ഉള്ളു." "ഞാൻ പോവ്വാ കൊച്ചീലോട്ട് അവളെ ഇനി കാണണ്ട എന്ന് കരുതീതാ. പക്ഷെ നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക്.... ശ്ശോ... ആ വിദ്യാ മിസ്സിന്റെ വീടെവിടാടാ?" "നീ അവരുടെ വീട്ടിലൊന്നും പോയി പുലിവാല് പിടിക്കണ്ട. കോകില മിസ്സ് ജോലി ചെയ്യുന്ന സ്ഥലം എനിക്കറിയാം. ഞാൻ അതും അന്വേഷിച്ചു. വിദ്യാ മിസ്സ് പറയില്ല എന്നെനിക്കറിയാം. അതു കൊണ്ട് ഞാൻ വേറൊരു മാർഗത്തിൽ കൂടെ അറിഞ്ഞു വച്ചിട്ടുണ്ട്." "എവിടാ മുത്തേ... പറ വേഗം." "ധൃതി പിടിക്കണ്ട മോനെ. നമ്മുടെ കൂടെ പഠിച്ച കിരണില്ലേ? അവനിപ്പോ ഒരു ചിന്ന മുതലാളിയാ. കൊച്ചീല് രണ്ടു

💬 Comments

View all comments