0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

ആദ്യം കാണുക ഒരു വലിയ വാകമരമാണ്. വളർന്നു മുറ്റിയ, നിറയെ വാകപ്പൂക്കളാൽ ചുവന്ന അതിന്റെ ചില്ലകളിൽ നിന്നും പൂക്കൾ അടർന്നു വീണ്, വാകമരത്തിന് താഴെയുള്ള വെളുത്ത ബെഞ്ചിൽ ചിതറിക്കിടക്കുകയാണ്. ജിതിൻ അങ്ങോട്ട് നടന്നു. കൂടെ വന്ന ആളെക്കാണാഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കോകില അവൻ പോകുന്നതും നോക്കി ബൈക്കിനടുത്തു തന്നെ നിൽക്കുകയാണ്. "ഇങ്ങു വാ ടീച്ചറേ... ഞാൻ പിടിച്ചു കടിക്കത്തൊന്നുവില്ല." അവൻ കോകിലയെ കൈ കാട്ടി വിളിച്ചു. അവൾ മടിച്ചു മടിച്ച് അവനെ നോക്കാതെ അവന്റടുത്തേക്ക് നടന്നു ചെന്നു. അവൻ മുന്നോട്ട് നടന്നപ്പോൾ അവന്റെ തൊട്ടു പിന്നിലായി നടന്നു. ജിതിൻ ചെന്ന് ആ വെളുത്ത ബെഞ്ചിൽ മെല്ലെയിരുന്നു. തൊട്ടടുത്ത് ചെന്നിരിക്കാൻ ബെഞ്ചിൽ കൈ തട്ടി അവളെ ക്ഷണിച്ചു. കോകില ഉടുത്തിരുന്ന സാരിയുടെ തുമ്പ് കൊണ്ട് ബെഞ്ച് തുടച്ച്, അല്പം അകലം പാലിച്ചിരുന്നു. "ചില അവധി ദിവസങ്ങളിലും, ശാന്തത ലഭിക്കാത്ത സായാഹ്‌നങ്ങളിലും അല്പം മനസ്സമാധാനത്തിന് വേണ്ടി വരാറുള്ളതാ ഞാൻ ഇവിടെ. കളിക്കാൻ വരുന്ന പിള്ളേരുടെ കളിയും ചിരിയും കുസൃതിയും എല്ലാം കണ്ട്, എന്റെ ഭൂതകാലം ഓർത്തെടുത്തു കൊണ്ട് ഞാനീ ബെഞ്ചിലിരിക്കും. ആ കുട്ടികളിൽ ഒരാളായി മാറി, അവരുടെ കൂടെ കുറുമ്പ് കാട്ടി നടക്കാൻ ഒരവസരം ലഭിച്ചിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്, പലവട്ടം. അങ്ങനെ ഇരിക്കുമ്പോൾ ഉള്ളിൽ കൂടു കൂട്ടിയിരുന്ന ഒറ്റപ്പെടലിന്റെ നൊമ്പരം ഞാൻ നിമിഷനേരം കൊണ്ട് മറക്കും. ഇപ്പോൾ ഇവിടം ശൂന്യമാണ്. ഉച്ചയായതല്ലേ ഉള്ളൂ? ഒന്ന് വൈകിക്കോട്ടെ, കാണാം പൂരം." ജിതിൻ മൈതാനത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "നമ്മൾ എന്തിനാ ഇവിടെ വന്നത്?" കോകില ഭൂമിയിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. "ഹോ... ഒന്ന് വാ

💬 Comments

View all comments