0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

"ഞാൻ കൊണ്ടോയി ഉരുട്ടിയിടത്തൊന്നുവില്ല. കയറ്.." അവൻ ബൈക്കിൽ കയറി പിൻസീറ്റിൽ തട്ടിക്കൊണ്ട് പറഞ്ഞു. കോകില കയറാതെ മൗനം പാലിച്ചു നിന്നപ്പോൾ അവൻ സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന ബൈക്ക് കിൽ സ്വിച്ച് അമർത്തി ബൈക്കിൽ കയ്യും കെട്ടിയിരുന്നു. "പെട്ടെന്ന് തീരുമാനമുണ്ടാക്കിയാൽ പെട്ടെന്ന് പോവാം." അവൻ ആരോടെന്നില്ലാതെ പറഞ്ഞു. കോകില അവന്റെ പിന്നിൽ അല്പം അകലം പാലിച്ചു കയറിയിരുന്നു. ഇരുന്നു കഴിഞ്ഞപ്പോൾ ആണ് അവൾ ശ്രദ്ധിച്ചത്, അവന്റെ വണ്ടിയിൽ കൈ പിടിക്കാൻ ഗ്രാബ് റെയിലോ, ലേഡീസ് ഹാന്റിലോ ഇല്ല. അവൾ പരിഭ്രമിച്ചു കൊണ്ട് സീറ്റിന്റെ അറ്റത് പിടിച്ചിരുന്നു. ജിതിൻ വണ്ടിയൊന്ന് ചാടിച്ച് മുന്നോട്ടെടുത്തപ്പോൾ അവൾ പെട്ടെന്ന് അവന്റെ തോളിൽ ഷർട്ട് കൂട്ടി അമർത്തി പിടിച്ചു. അവളുടെ സ്പര്ശനമാത്രയിൽ അവന്റെ ഉള്ളം പുതുമഴ പെയ്തു നനഞ്ഞ മണ്ണ് പോലെ തണുത്തു. ലോകത്തിൽ വച്ചേറ്റവും വില പിടിപ്പുള്ളത് തന്റെ തോളിൽ ആണെന്നവന് തോന്നി. അതിനുടമ തന്റെ തൊട്ടു പിന്നിലും. അവൻ സാവധാനം ശ്രദ്ധിച്ച് വണ്ടി പുറത്തേക്ക് ഓടിച്ചിറക്കി. പോകുന്ന വഴിക്കെല്ലാം അവൻ ഇടക്കിടെ മിററിൽ കൂടി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മുഖം മ്ലാനമാണ്. കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന മുടിയിഴകളെ ഒതുക്കി വെക്കുവാൻ പോലും അവൾ മെനക്കെടുന്നില്ല. അവൻ ദിക്കറിയാത്ത പോലെ എങ്ങോട്ടോ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

അവരുടെ യാത്ര ചെന്നു നിന്നത് ഒരു ഗ്രൗണ്ടിലാണ്. സിറ്റിയുടെ കോലാഹലങ്ങൾ തീരെയില്ലാത്ത, തികച്ചും ശാന്തമായ മൈതാനം. ആ റോഡ് ചെന്നവസാനിക്കുന്നിടം. പച്ചപ്പുല്ലുകൾ വളർന്നു നിന്ന ഗ്രൗണ്ടിന്റെ ഒത്ത നടുക്കായി ക്രിക്കറ്റ് കളിക്കാൻ പിച് വെട്ടി വെച്ചിട്ടുണ്ട്. ഗ്രൗണ്ടിന്റെ രണ്ടറ്റത്തും ഓരോ ഗോൾ പോസ്റ്റ് കുത്തി നിർത്തിയിട്ടുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ

💬 Comments

View all comments