0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

വന്നാൽ...." ജിതിൻ നിലത്തു കിടന്ന കിരണിന്റെ മുഖത്തിന് നേരെ കുനിഞ്ഞു നിന്ന് കയ്യോങ്ങി. കിരൺ അടി തടുക്കാനെന്നോണം കൈ ഉയർത്തി. "ഇപ്പൊ ഒരു പെണ്ണ് മതി, നിന്നെ അകത്താക്കാൻ. പക്ഷെ, അതു കൊണ്ട് കുഴപ്പം നിനക്ക് മാത്രം അല്ല. അതു കൊണ്ട് തൽക്കാലം ആ പണി ഞാൻ ചെയ്യുന്നില്ല. പക്ഷെ ഇപ്പൊ തന്ന അടിയുണ്ടല്ലോ? അതൊരു ഓർമ്മപ്പെടുത്തലാ. ഇനി ഈ വക ഏർപ്പാടിനു നീ മുതിരുമ്പോൾ ഓർത്തു വെക്കാൻ. ഇവൾ ആരുമില്ലാത്ത തെരുവ് പെണ്ണാണെന്നു കരുതിയോ നീ? ചോദിക്കാനും പറയാനും നട്ടെല്ലിന് ഉറപ്പുള്ള ആമ്പിള്ളേരുണ്ട് മോനെ..." ജിതിൻ നിവർന്നു നിന്ന് അന്തം വിട്ടു നിന്ന കോകിലയുടെ അടുത്തേക്ക് നീങ്ങി. അവൾ ദയനീയ ഭാവത്തിൽ ജിതിനെ നോക്കി നിന്നു. "കോകില ഇനി ഇവിടെ ജോലി ചെയ്യില്ല. മനസ്സിലായല്ലോ?" ജിതിൻ കോകിലയോട് തറപ്പിച്ചു പറഞ്ഞു. "അപ്പൊ വരട്ടെ കിരൺ സാറേ...." ജിതിൻ കയ്യുയർത്തി, വായും പൊളിച്ച് എഴുന്നേറ്റു വന്ന കിരണിന് ഒരു സലാം കൊടുത്ത് വാതിൽ തുറന്ന് കോകികക്ക് ആദ്യം പോകാൻ അവസരം കൊടുത്ത്, പിന്നാലെ അവനിറങ്ങി. പുറത്തിറങ്ങിയപ്പോൾ അകത്തെ ബഹളം കെട്ടിട്ടാവാം, ചിലരെല്ലാം അവരെ നോക്കി അങ്ങോട്ട് നടന്നടുക്കുന്നുണ്ടായിരുന്നു. അവൻ അവരുടെ ഇടയിലൂടെ, പകച്ചു നിന്ന കോകിലയുടെ കയ്യും പിടിച്ചു പുറത്തിറങ്ങി. കോകില തന്റെ കയ്യും പിടിച്ചു മുന്നിൽ നടക്കുന്ന ജിത്തുവിന് മേൽ കണ്ണും നട്ടാണ് നടന്നത്. അവൾക്ക് നടന്നതൊന്നും വിശ്വസിനീയമായി തോന്നിയില്ല. എന്നിരുന്നാലും അവന്റെ കൈ വിടുവിക്കാൻ അവൾ ശ്രമിച്ചതുമില്ല. "വാ കയറ്." ഹെൽമെറ്റിനകത്തേക്ക് തല തിരുകുന്നതിനിടയിൽ ജിത്തു അവളോട് പറഞ്ഞു. കോകില ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ.

💬 Comments

View all comments