0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

പുറത്താക്കും മുൻപ് സാറ് ഇറങ്ങിപ്പോവാൻ നോക്ക്. ആരാ ഈ പരട്ടയെ ഒക്കെ ഇങ്ങു കയറ്റി വിട്ടത്?" കിരൺ ഫോൺ റീസിവർ എടുത്തു നമ്പർ കുത്താൻ തുടങ്ങി. "വേണ്ട കിരണേ..." ജിതിൻ ഫോണിന്റെ റീസിവർ വെക്കുന്നിടത്ത് അമർത്തി കോൾ കാട്ടാക്കി, കിരണിനെ ദയനീയ ഭാവത്തിൽ നോക്കി. "ആ... അപ്പൊ സാർ ഇറങ്ങുവല്ലേ?" കിരൺ റീസിവർ താഴെ വെച്ചു കൈ കെട്ടിയിരുന്നു. "പോകുവാ കിരണേ. നമ്മൾ പണ്ട് കുറെ അടികൂടിയതല്ലേ? പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തെടുക്കാൻ, നിന്നെയൊന്ന് വന്നു കാണാം എന്ന് കരുതി. പക്ഷെ നിനക്ക് താൽപര്യമില്ല. അപ്പൊ... ഇനിയെന്താ ചെയ്യാ? അല്ലെ?" "വാചകമടിക്കാതെ ഇറങ്ങിപ്പോ..." കിരൺ പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ മുന്നിലേക്ക് കയറി നിന്ന് അവന്റെ നെഞ്ചുംകൂടു നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു ജിതിൻ. കിരണിന് വാ തുറക്കാൻ സാവകാശം കിട്ടും മുന്നേ ഇരുന്ന കസേരയുൾപ്പടെ പിന്നിലേക്ക് മലർന്നു വീണു അവൻ. ജിതിൻ വേഗം ചെന്ന് അവന്റെ കോളറിൽ പിടിച്ചു പൊക്കി അവന്റെ താടിക്ക് കുത്തിപ്പിടിച്ചു. ജിതിന്റെ ഉരുക്കു പോലുള്ള കൈകളുടെ പിടി വിടീക്കാൻ കഴിയാതെ കിരൺ നിന്നു പിടഞ്ഞു. "ഒച്ച വെച്ചാൽ കൊന്ന് കുഴിച്ചു മൂടും കഴുവേറി മോനെ.... അക്ഷരം പഠിപ്പിച്ച ടീച്ചറെ തന്നെ നിനക്ക് വേണം.... അന്തിക്കൂട്ടിന്... അല്ലെടാ പന്ന..." ജിതിൻ കിരണിന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു. കിരൺ താഴെ വീണ് ജിതിനെ പകപ്പോടെ തിരിഞ്ഞു നോക്കി ചൂണ്ടു വിരൽ ഉയർത്തി. "പഴയ കണക്കൊക്കെ ഇതോടെ തീർന്നു എന്ന് കരുതി സമാധാനിക്ക് നീ. ഇനി ഇതിന്റെ പേരിൽ എന്റേയോ ഇവളുടെയോ പുറകെ നീ

💬 Comments

View all comments