Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട്, കിരണിന്റെ ക്യാബിന്റെ വാതിൽ തള്ളിതുറന്ന്, കാറ്റ് പോലെ അകത്തേക്ക് പാഞ്ഞു കയറി. കംപ്യൂട്ടറിൽ കുത്തിക്കൊണ്ടിരുന്ന കിരൺ വാതിൽ തള്ളിത്തുറന്ന ശബ്ദം കേട്ട് ഒന്ന് നടുങ്ങി. ജിതിൻ കോകിലയെ അവന്റെ മുന്നിലേക്ക് നീക്കി നിർത്തി. കിരൺ അവരെ രണ്ടു പേരെയും മാറി മാറി നോക്കി. ജിതിൻ ഓച്ഛാനിച്ചു കൈ കെട്ടി നിന്നു. "കിരൺ സാറല്ലേ?"ജിതിൻ അല്പം ഭവ്യതയോടെ ചോദിച്ചു. "അതേ... നിങ്ങൾ...." കിരൺ കോകിലയെ ഇടംകണ്ണു കൊണ്ട് നോക്കി ഇരുന്ന കസേരയിൽ നിന്നെഴുന്നേൽക്കാൻ ഭാവിച്ചു. "എന്നെ മനസ്സിലായില്ലേ? ഞാൻ ജിതിൻ... ഹ നമ്മൾ പണ്ട് ഒരുമിച്ചു പഠിച്ചതാന്നേ. നേതാജിയിൽ?? ഒരേ ബാച്ചായിരുന്നേ...??? ഓർമ്മയില്ലേ?" കിരൺ ഓർത്തെടുക്കാൻ ശ്രമിച്ചു. ആളെ മനസ്സിലായപ്പോൾ അവൻ കസേരയിൽ റിലാക്സ് ആയി കുണ്ടിയുറപ്പിച്ചു. "ഓഹ്... നീയോ...? എന്താ ഇവിടെ?" കിരൺ പുച്ഛിച്ഛ് ചിറി കോട്ടി, കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു കുത്തു തുടർന്നു. "ഞാനിവിടെ ഒരാളെ കാണാൻ വന്നതാണേ..." ജിത്തു കോകിലയെ നോക്കി പറഞ്ഞു. "അങ്ങനെ ഓരോരുത്തർക്ക് തോന്നുമ്പോ വന്നു കാണാൻ ഇതെന്താ വല്ല ഹോസ്റ്റലോ മറ്റോ ആണോ?" കിരൺ അവന്റെ മുഖത്തു നോക്കാതെ പുഞ്ചിരിച്ചു്. "ഓ... അങ്ങനെ... അത് ശെരി. അല്ല, ഒരു കാര്യം ചോദിച്ചോട്ടെ? ഇവിടെ... അതായത് ഈ സ്ഥാപനത്തിൽ, ഹറാസ്സ്മെന്റ് പോളിസി ഒന്നുമില്ലെ?" "ഉണ്ടല്ലോ... ദേ... ഞാൻ തന്നെ ഹറാസ്സ്മെന്റ് പോളിസി. അത് മാത്രമല്ല, ശമ്പളം, പി.എഫ്. എല്ലാം ഞാൻ തന്നെയാ. അല്ല, ഇതെല്ലാം ചോദിക്കാൻ നീയരാടാ? എന്റെ കമ്പനിയിൽ ഞാൻ എന്തു ചെയ്യണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ. സെക്യൂരിറ്റിയെ വിളിച്ചു
💬 Comments
View all comments