0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

തുനിഞ്ഞില്ല. അവൾ ഇഷ്ടമുള്ളത് ചെയ്യട്ടെ. അവൾക്കേറ്റവും ഇഷ്ടമുള്ളത്. അവൾ തന്റെ മുന്നിൽ നിന്നും വഴുതി മാറാതിരിക്കാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു ജിതിൻ. കരച്ചിൽ വിതുമ്പലിന് വഴി മാറിയപ്പോൾ ജിതിൻ തന്റെ പോക്കെറ്റിൽ നിന്നും കർച്ചീഫ് എടുത്തു കൊടുത്തു. അവളത് വാങ്ങി തന്റെ കണ്ണുകൾക്ക് മേൽ അമർത്തി. "അന്നും ഇന്നും ഈ കരച്ചിലിന് മാത്രം ഒരു കുറവും ഇല്ലല്ലോ? എന്താ അവൻ ചീത്ത പറഞ്ഞോ?" ജിത്തു കൊച്ചു കുട്ടികളോട് ചോദിക്കുന്നത് പോലെ ചോദിച്ചു. "ഹേയ്... അങ്ങിനൊന്നുമില്ല..." അവൾ അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി. "ഇതെല്ലാം ഈ ജോലിയിൽ പറഞ്ഞിട്ടുള്ളതല്ലേ എന്നാണോ പറയാൻ വരുന്നത്?" ജിതിൻ യാന്ത്രികമായി ചോദിച്ചു. അവനത് എന്തു കൊണ്ട് ചോദിച്ചു എന്നവന് പോലും മനസ്സിലായില്ല. കോകില അവന്റെ കയ്യിൽ നിന്നും കുതറാൻ ശ്രമിച്ചു. എന്നാൽ അവന്റെ പിടി മുറുകിയതെ ഉള്ളു. "ഒരുപാട് കാലം കഴിഞ്ഞ്.... ഇങ്ങിനെയൊന്നുമല്ല നമ്മുടെ കൂടിക്കാഴ്ച്ച ഞാൻ മനസ്സിൽ കണ്ടത്." "എന്താ നിനക്കും ഞാൻ എന്നെ കാഴ്ച്ച വെക്കണോ? നിന്റെയും കൂടെ കിടക്കണോ ഞാൻ?" അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി. എന്നാൽ അവളുടെ കയ്യിലെ പിടി മാത്രം അവൻ വിട്ടില്ല. "എന്താ പറഞ്ഞത്?" ജിതിൻ കോപം അടക്കി ചോദിച്ചു. "അല്ല, നിങ്ങളെല്ലാം എന്നോട് അല്ലെങ്കിലും ഇങ്ങനെ തന്നെ ചെയ്യണം. എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ? ഇപ്പൊ അകത്തൊരാൾ ചോദിച്ചതെയുള്ളൂ, അവന്റെ കൂടെ കിടന്നു കൊടുക്കാമോ എന്ന്‌. ഞാനിങ്ങനെ ജീവിച്ചിരിക്കുന്നത് കൊണ്ടല്ലേ എല്ലാവരും എന്നോടിങ്ങനെ? ഇല്ല. ഞാൻ ഒടുങ്ങിക്കോളാം. തൃപ്തിയാവട്ടെ...." അവൾ വീണ്ടും ഏങ്ങലടിച്ചു. ജിതിൻ മറുപടി പറഞ്ഞില്ല.

💬 Comments

View all comments