Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
കലങ്ങിയ കണ്ണുകളുമായി കോകില ഇറങ്ങി വന്നു. താഴെ നോക്കി വന്ന അവൾ സ്തൂപം പോലെ മുന്നിൽ നിന്ന ജിതിന്റെ മേൽ ചെന്നു തട്ടി. "സോറി..." അവൾ കണ്ണു തുടച്ചു കൊണ്ട് അവനെ ഒഴിഞ്ഞു മാറി നടക്കാനൊരുങ്ങി. ജിതിൻ കോകിലയുടെ കയ്യിൽ പിടിച്ചു നിർത്തി. അവളുടെ കയ്യിലിരുന്ന ഒരു കെട്ടു പേപ്പറുകൾ താഴേക്ക് ചിതറി വീണു. കോകില അസഹ്യതയോടെ ജിത്തുവിന്റെ മുഖത്തേക്ക് നോക്കി. തന്നെ കൂർപ്പിച്ചു തുറിച്ചു നോക്കുന്ന ആളുടെ മുഖത്താകെ അവളുടെ കണ്ണുകൾ ഓടി നടന്നു. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. കോകിലയുടെ പിന്നിൽ കിരണിന്റെ മുറിയുടെ വാതിലടഞ്ഞു. പരിചിതമായ ആ കണ്ണുകളിലേക്ക് നോക്കി കോകില സ്തംഭിച്ചു നിന്നു. ജിത്തു അവളെ ആപാദചൂഡം നോക്കി. അവന്റെ ഓർമ്മയിൽ പൊതുവെ ഈർപ്പമുണ്ടായിരുന്ന അവളുടെ കേശഭാരം ഒതുക്കമില്ലാതെ പാറിപ്പറന്നു കിടക്കുന്നു. കണ്ണുകളിൽ പഴയത് പോലെ കണ്മഷിയുടെ അകമ്പടിയില്ല. അതിലേറെയായി, ആ കണ്ണുകൾ നിർജ്ജീവമാണ്. കണ്ണുകൾക്ക് കീഴെ നേരിയ ഇരുണ്ട വൃത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നു. അവനേറെ ഇഷ്ടപ്പെട്ടിരുന്ന ആ ചുവന്ന കല്ലു വച്ച മൂക്കുത്തി അപ്രത്യക്ഷമാണ്. കഴുത്തിലോ കാതിലോ ഒരു തരി പൊന്നു പോലുമില്ല. അലക്ഷ്യമായി ഉടുത്തിരിക്കുന്ന സാരി. ഇത് തന്റെ പഴയ കോകില തന്നെയോ? അവളെ കണ്ട മാത്രയിൽ സന്തോഷം തോന്നേണ്ട സ്ഥാനത്ത് ഉള്ളു നീറുന്നത് പോലെ തോന്നിയവന്. "ജി...ജിത്തൂ..." കോകിലയുടെ ചുണ്ടുകൾക്കിടയിലൂടെ അവന്റെ പേര് പതർച്ചയോടെ പുറത്തു വന്നു. "അപ്പൊ ഓർമ്മയുണ്ട്..." ജിതിൻ ചിരിച്ചു. അവൻ കണ്ണടച്ച്, ശ്വാസം നീട്ടി വലിച്ചെടുത്ത് തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു. "നീയെന്താ ഇവിടെ...." അത് പറഞ്ഞു തീരുമ്പോഴേക്കും അവൾ കരഞ്ഞു കഴിഞ്ഞിരുന്നു. ജിതിൻ തടുക്കാൻ
💬 Comments
View all comments