0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

മറന്നു തുടങ്ങുവാരുന്നു. അത് പോട്ടെ, ജിത്തുവെന്താ ഇപ്പൊ ചെയ്യണേ?" "ഞാനിപ്പോ ദേ ഈ ബെഞ്ചിലിരുന്ന് പണ്ടെങ്ങോ കണ്ടു പരിചയമുള്ള ഒരു അയ്യരിച്ചിപ്പെണ്ണിന്റെ സെന്റിയടി കേൾക്കുന്നു." എങ്ങനെയും അവളുടെ ആ ദുഃഖഭാവം മാറ്റുവാനുള്ള ശ്രമത്തിനവൻ തുടക്കമിട്ടു. എന്നാൽ അവന്റെ പ്രതീക്ഷകൾക്ക് വിപരീതമായി അവൾ പിന്നെയും മിണ്ടാതായി. അവളുടെ മുഖത്തു പിന്നെയും കാർമേഘങ്ങനിഴലുകൾ തെളിയാൻ തുടങ്ങി. "ഓ... സോറി, ഇവിടെയൊരാൾ വേറെ മൂഡിലായിരുന്നല്ലോ? ഞാനത് മറന്നു. സോഫ്റ്റ് വെയർ എന്ജിനീർ ആയിരുന്നു. കുറച്ചു ദിവസം മുൻപ് വരെ. ഇപ്പൊ ഇഞ്ചിനീരെല്ലാം പോയി ചുക്ക് കാപ്പിക്ക് പോലും കൊള്ളാതായി. ജോലിയും കൂലിയും ഇല്ലാതെ ചുമ്മാ നടക്കുന്നു." "മം...." "മം...." കനത്ത മൂകത വീണ്ടും വീണ്ടും തന്നെ കൊന്നു തുടങ്ങിയപ്പോൾ അവന് കലി കയറി. ഈ മൈര് കേൾക്കാനും ഇങ്ങനെ മിണ്ടാതിരിക്കുന്നത് കാണാനുമാണോ ഇത്രേം ഓടി നടന്ന്, ഇത്രേം കഷ്ടപ്പെട്ട് ഇവളെ കണ്ടു പിടിച്ചത്? "അതേ, എന്താ നിങ്ങടെ സ്ഥിതി? എന്താ നിങ്ങടെ അവസ്‌ഥ? കുറെ നേരമായി മനുഷ്യനെ ഇട്ട് വട്ടു കളിപ്പിക്കുന്നു. തന്നെപ്പറ്റി ഓരോന്ന് കേട്ടപ്പോ തൊട്ട് ആധി പിടിക്കാൻ തുടങ്ങീതാ. ഒന്നു പറയണുണ്ടോ?"ഒടുക്കം പൊറുതി മുട്ടി അവൻ ചോദിച്ചു. "എന്താ ജിത്തൂന് അറിയേണ്ടത്? എന്റെ ഭർത്താവിനെപ്പറ്റിയോ? എന്റെ ഫാമിലിയെ പറ്റിയോ? എനിക്ക് പോലും അറിയാത്ത, ഇല്ലാത്ത കാര്യങ്ങളെപ്പറ്റി ഞാനെങ്ങനെ പറയും?" "മനസ്സിലായില്ല." ജിതിൻ അവൾക്കായി ചെവി നീട്ടി. "ഞാൻ കല്ല്യാണം കഴിച്ചില്ല ജിത്തൂ, എനിക്കിപ്പോ സ്വന്തമെന്നു പറയാൻ ആരുമില്ല." അവൾ പറഞ്ഞത് കേട്ട് ജിതിന് ചിരിക്കണോ അതോ കാരയാണോ എന്നറിയാൻ വയ്യാത്ത അവസ്ഥയായി. "എന്താ ഉണ്ടായത്? എന്നോട് പറ."ജിതിന്റെ ശബ്ദത്തിന്

💬 Comments

View all comments