0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

കുറച്ചു മയം വന്നു. "പറഞ്ഞിട്ടെന്തു ചെയ്യാൻ? അറിഞ്ഞിട്ടു നീയെന്തു ചെയ്യാൻ? ഞാൻ പറയുന്നത് കേട്ട് നിനക്കെന്നോട് സഹതാപം തോന്നുമായിരിക്കും. ഇനിയത് കൂടിയേ ബാക്കിയുള്ളൂ. നിന്റെ സഹതാപം." കോകിലയുടെ ശബ്ദം വല്ലാതെ പതറിയിരുന്നു. "പറ, എനിക്കറിയണം." ജിതിൻ എഴുന്നേറ്റ് അവളുടെ മുന്നിൽ ചെന്നു നിന്നു. അവൾ തലയുയർത്തി അവനെ നോക്കി. അവന്റെ കണ്ണുകളിലെ ഭാവം ദൃഢമായിരുന്നു. അവൾ അവയെ നോക്കി പറഞ്ഞു തുടങ്ങി. "സ്കൂളിലെ എന്റെ ജോലിയെല്ലാം വിട്ട്, ഞാൻ നാട്ടിലേക്ക് പോയപ്പോഴേക്കും എന്റെ അപ്പ എനിക്ക് വേണ്ടി ഒരു ചെക്കനെ കണ്ടു വെച്ചിരുന്നു. എന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നു കുറച്ചു നാൾ. അമ്മാവുടെ ചികിത്സക്കായി അപ്പ ഒരുപാട് പൈസ ചിലവാക്കി. പക്ഷെ ഫലമുണ്ടായില്ല. അമ്മ ഞങ്ങളെ വിട്ടു പോയി. കുറച്ചു പേരോട് പൈസ കടം വാങ്ങി എന്റെ നിശ്ചയമെല്ലാം നടത്തി. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോണെല്ലാം എടുത്തു വച്ചിരുന്നു. പക്ഷെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ചെക്കൻ വീട്ടുകാർ ബന്ധം ഒഴിയാം എന്ന് പറഞ്ഞു. ചെക്കന് താല്പര്യമില്ലത്രേ. ചെക്കൻ വേറെ ഏതോ പെണ്ണുമായി പ്രേമത്തിലാണെന്നോ, ആ പെണ്ണ് വിഷം കഴിച്ച് ആശുപത്രിയിൽ ആണെന്നോ, എന്തൊക്കെയോ പറഞ്ഞു. അപ്പ അവരോട് എനിക്ക് വേണ്ടി കെഞ്ചുന്നത് ഞാൻ കണ്ടു. എന്റെ അപ്പ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. അമ്മ മരിച്ച ശേഷം, എന്നെ ഒരു കുറവും ഇല്ലാതെയാ എന്റെ അപ്പ വളർത്തിയത്. ആ മനുഷ്യൻ മറ്റൊരാളുടെ മുന്നിൽ നാണം കെടുന്നത് കണ്ടു നിൽക്കാൻ വയ്യാതെ ഞാൻ അപ്പയോട് പറഞ്ഞു, ഈ കല്ല്യാണം എനിക്ക് വേണ്ടായെന്ന്. തളർന്നു പോയി ആ

💬 Comments

View all comments