0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

പാവം. ഒടുവിൽ ഒരു ദിവസം ഞാൻ രാവിലെ ഉറക്കത്തിൽ നിന്ന് വിളിക്കാൻ ചെന്നപ്പോ കണ്ടത്, കട്ടിലിൽ എന്റെ അപ്പ..... കണ്ണും തുറന്ന്.... ശ്വാസമില്ലാതെ കിടക്കുന്നതാ...." കോകില ഇരുന്നു വിതുമ്പി. അവളുടെ കഥ കേട്ട് ജിതിനും ആകെ വല്ലാതെയായി. "ആശുപത്രിയിൽ എത്തിക്കാൻ പോലും ഒരു പത്തു പേരുടെ കാലു പിടിച്ചു ഞാൻ. ഒരാളും, ഒരാളും സഹായിക്കാൻ വന്നില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് മണിക്കൂറുകളായി. ഉറക്കത്തിലെപ്പോഴോ അറ്റാക്ക് വന്നതാണെന്ന്. എന്നെയോർത്ത് ചങ്ക് പൊട്ടിയാ ആ പാവം...." അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി. "അന്ന് മുതൽ ഞാനൊറ്റക്കാ. ജീവനൊടുക്കിയാലോ എന്നു വരെ ചിന്തിച്ചിരുന്ന നാളുകൾ. അതിന് ധൈര്യമുണ്ടായിരുന്നെങ്കിൽ ഞാനതും ചെയ്തേനെ. കുറച്ചു നാളുകൾക്ക് ശേഷം എന്റെ ചിറ്റപ്പൻ വന്നെന്നെ മധുരക്ക് കൂട്ടികൊണ്ടുപോയി. ചിറ്റപ്പന്റെ വീട്ടിലേക്ക്. അമ്പലവും പൂജയുമായി നടന്നിരുന്ന ചിറ്റപ്പൻ ഒരു പാവമായിരുന്നു. എന്റെ അപ്പയെപ്പോലെ. അമ്പലത്തിൽ ഭജനയിരുന്നും മറ്റും കുറച്ചു വർഷങ്ങൾ ഞാൻ എങ്ങിനെയോ തള്ളി നീക്കി. ഒരു കല്യാണം കഴിക്കാൻ ചിറ്റപ്പൻ എന്നെ ഒരുപാട് നിർബന്ധിച്ചു. ചിറ്റപ്പന് അമ്പലത്തിൽ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു പങ്ക് ഞാനും പറ്റുന്നത് ആ വീട്ടിലുള്ളവർക്ക് ഇഷ്ടായില്ല. ചിറ്റപ്പന്റെ വീട്ടിലുള്ളവർക്ക് ഞാൻ ശല്യമായി എന്ന് തോന്നിത്തുടങ്ങിയപ്പോൾ, ഞാൻ തിരിച്ചു പോന്നു. നാട്ടിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി ഞാനിങ്ങോട്ട് വന്നു. അവിടെയെനിക്കാരാ? ഇവിടെ വിദ്യയെ കണ്ടു പിടിച്ച്, അവളുടെ കെയറോഫിൽ ഒരു ജോലി ശെരിയായതാ. ഇപ്പൊ അതുമില്ല. എനിക്കാരുമില്ല. ആർക്കും വേണ്ടാത്ത ഈ ജന്മം...." വാക്കുകൾ മുഴുവിക്കാനാവാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ചുടു കണ്ണുനീർ

💬 Comments

View all comments