Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
വീണ തന്റെ മടിയിലിരുന്ന കയ്യിൽ ഒരു പരുക്കൻ കയ്യുടെ സ്പർശനമറിഞ്ഞപ്പോൾ അവൾ കണ്ണു തുറന്നു. ജിത്തു അവളുടെ കരം കവർന്നു കൊണ്ട്, അവളുടെ മുന്നിൽ ഒറ്റക്കാൽമുട്ട് നിലത്തു കുത്തിയിരിക്കുകയായിരുന്നു. "ജിതിൻ. 26 വയസ്സ്. ഒറ്റ മകൻ. ഇപ്പൊ തൽക്കാലം ജോലിയില്ല. ഒരു ലക്ഷ്യബോദ്ധം പോയിട്ട്, ഇനിയങ്ങോട്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. പക്ഷെ....ഒരു പെണ്ണിനെ പോറ്റാനുള്ള കഴിവും ചങ്കുറപ്പുമുണ്ട്. ഇട്ടേച്ചു പോവില്ല എന്നുറപ്പും തരാം. എന്താ... തന്നെക്കെട്ടിക്കോട്ടെ ഞാൻ?" കോകില ഒരു ജിന്നിനെ കണ്ടത് പോലെ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ കൈപ്പിടിക്കുള്ളിലിരുന്ന് അവളുടെ കൈ വിറ പൂണ്ടു. കാതുകളിൽ വീണത് സത്യമാണോ എന്നറിയാൻ അവൾ അവന്റെ കണ്ണുകളിലേക്ക് മാറി മാറി തുറിച്ചു നോക്കി. ഒന്ന് ചാടിയെണീക്കണം എന്നു കരുതിയിരുന്നു അവൾ. തന്റെ തീരാവേദനകളിലേക്ക് അവനെ വലിച്ചിഴപ്പിക്കാതെ അവനിൽ നിന്നും വിട്ടു പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവന്റെ നോട്ടം തന്റെ മേൽ തട്ടിയ മാത്രയിൽ ശരീരമാകെ തളരുന്നതായി അവൾ മനസ്സിലാക്കി. അവളുടെ കൈകളിലൂടെ അവളിലെ നാടീമിടിപ്പ് അവൻ സ്വായത്തമാക്കി. അവന്റെ കണ്ണുകൾ കളി പറയുകയല്ല എന്നവൾ മനസ്സിലാക്കി. ആ കണ്ണുകളിൽ ഒരിക്കൽ നഷ്ടമായ തന്നെ കണ്ടെത്തി അവൾ. അവന്റെ കൈകളിൽ ഒരുപാട് നാൾ കൊതിച്ച അഭയം കണ്ടെത്തി അവൾ. "ജിത്തൂ... എനിക്ക്.... ഞാൻ.... ആ പഴയ കോകിലയാവാൻ എനിക്കിനി പറ്റുമെന്ന് തോന്നുന്നില്ല ജിത്തൂ... ഞാൻ... നമ്മൾ...." അവളുടെ വാക്കുകൾ മുറിഞ്ഞു. കരയാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും കണ്ണുകളിലെ കണ്ണീർ വറ്റിയിരിക്കുന്നു. ഒരു കരട് വീണ് നീറിയാൽ പോലും കണ്ണു ചിമ്മാതിരിക്കാൻ അവളാഗ്രഹിച്ചു. തന്റെ മുന്നിലിരിക്കുന്നവൻ, ഈ കാഴ്ച്ച,
💬 Comments
View all comments