Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
ഇതൊരിക്കലും മായല്ലേ എന്നവളുടെ ഉള്ളം പറയുന്നതവൾക്ക് കേൾക്കാമായിരുന്നു. "എന്ത്, എങ്ങനെ.... എന്നൊന്നും എനിക്കറിയില്ല. പക്ഷെ താൻ പറയാൻ പോകുന്നതെന്തൊക്കെയാ എന്നെനിക്കറിയാമായിരുന്നു. പഴയ കോകില. ഹും... എടോ, തന്റെ കാര്യത്തിൽ എനിക്ക് പഴയതും പുതിയതുമൊന്നുമില്ല. കോകില എന്നും കോകില തന്നെയാണെനിക്ക്. നഷ്ടങ്ങൾ ഒരുപാട് സഹിച്ച്, ദുഃഖങ്ങൾ ഒരുപാടനുഭവിച്ചിട്ടുണ്ട് താനെന്നെനിക്കറിയാം. ഒരു ജന്മം മുഴുവൻ കരഞ്ഞു തീർക്കാനുള്ള സങ്കടം താൻ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ടെന്നും അറിയാം. തനിക്ക് വിരോധമില്ലെങ്കിൽ, എതിർപ്പില്ലെങ്കിൽ, നാളുകളായി ഒറ്റക്കിരുന്നു കരഞ്ഞു തീർത്ത വിഷമങ്ങളെല്ലാം പങ്കു വെക്കാൻ... വന്നു കൂടെ എന്റെ കൂടെ? കൂടെക്കൂട്ടിക്കോട്ടെ തന്നെ ഞാൻ?" അവളുടെ തലയിൽ വീണ വാകപ്പൂ തട്ടി മാറ്റിക്കൊണ്ടവൻ ചോദിച്ചു. അവൾ അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഇരുന്നു. ജിത്തു എഴുന്നേറ്റ് അവളിൽ നിന്നും അകന്ന് തിരിഞ്ഞു മൈതാനത്തേക്ക് നോക്കി നിന്നു. "പോയ യാത്രകളിലെല്ലാം, കണ്ട കാഴ്ചകളിലെല്ലാം തിരയുമായിരുന്നു ഞാൻ നിന്റെ മുഖം. മുകളിലുള്ളവൻ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ചു കാണിച്ചു തരുമെന്ന് അറിയാമായിരുന്നു. ചുമ്മാ ഒരു വിശ്വാസം. താൻ ഓർക്കുന്നുണ്ടോ, പഴയ സ്കൂൾ കാലം? അന്നൊക്കെ ക്ലാസ് കഴിഞ്ഞ് താൻ പോവുമ്പോ, താൻ ഒടിച്ചിട്ടിരുന്ന ചോക്കിന്റെ കഷ്ണം വരെ ഞാൻ പെറുക്കിക്കൊണ്ടു പോയി സൂക്ഷിക്കുമായിരുന്നു. ചെറുപ്പത്തിലെയുള്ള ഓരോ ഭ്രാന്ത്... പക്ഷെ എന്നും ആ പഴയ നോട്ടീസ് ബോർഡിന് മുന്നിൽ ഞാൻ കാത്തുനിൽക്കാറുള്ളത്...." ഒന്നു വെട്ടിത്തിരിഞ്ഞ് , ജിതിൻ പറഞ്ഞു തീർക്കുന്നതിന് മുൻപ് കോകില തന്റെ വലതു കരം കൊണ്ട് അവന്റെ വാ പൊത്തി. അവളുടെ ഉള്ളം കയ്യിലെ ചൂടും മണവും അവന്റെ മനസ്സിലേക്ക് പെട്ടെന്ന് കൊണ്ടു വന്നത്, സ്കൂൾ ആനുവൽ
💬 Comments
View all comments