0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

കേട്ട് രസിച്ചു കൊണ്ട് ഇരു കൈകളിലും ഇരട്ടക്കുട്ടികളെയും പിടിച്ചു നിൽക്കുന്ന സോണിയെ എഴുന്നേറ്റ് ചെന്ന് ചവിട്ടാണോ വേണ്ടയോ എന്നവൻ ആലോചിച്ചു. സമയം വേഗത്തിൽ കടന്നു പോയി. താലം പിടിച്ച പെൺകുട്ടികളെ മുൻനിർത്തി, അംബികാമ്മയുടെയും, വിദ്യാ മിസ്സിന്റെയും , മേഴ്‌സിയുടെയും അകമ്പടിയോടെ ചുവന്ന പട്ടുസാരിയുടുത്ത്, കോകില മണ്ഡപത്തിലേക്ക് നടന്നടുത്തു. മണ്ഡപത്തിലേക്ക് നടന്നു കയറിയ കോകിലയെ, അവൾ തന്റടുത്തു വന്നിരിക്കുന്നത് വരെ ജിത്തു കണ്ണെടുക്കാതെ നോക്കിയിരുന്നു. അവൾ സുന്ദരിയായിരുന്നു. അവളുടെ മുടിയിൽ കട്ടകുത്തി അണിയിച്ചിരുന്ന മല്ലികപ്പൂക്കളോ, മറ്റ് ആടയാഭരണങ്ങളോ അല്ല, അവളുടെ മൂക്കിലെ ചുവന്ന മൂക്കുത്തിക്കല്ലാണ് അവളെ സുന്ദരിയാക്കുന്നത് എന്നവന് തോന്നി. അതില്ലെങ്കിൽ അവൾ പൂർണ്ണയല്ല എന്ന് ഒരു തോന്നൽ. തന്റടുത്തു തന്നെത്തന്നെ നോക്കിയിരിക്കുന്ന ജിത്തുവിനെ നോക്കി കോകില ചിരിച്ച്, ചെഞ്ചായം പൂശിയ കീഴ്ചുണ്ട് കടിച്ചു കൊണ്ട് പുരികം പൊക്കിക്കാണിച്ചു. അവൻ ഒന്നുമില്ലെന്ന് തലയാട്ടി. "എന്താ കല്ല്യാണ ചെക്കന് വിറക്കുന്നുണ്ടോ? ചായ വല്ലതും വേണോ?" കോകില അടക്കം ചോദിച്ച്, അടക്കിച്ചിരിച്ചു. "ചായയൊന്നുവല്ല. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. നല്ലസ്സൽ പാലും വെള്ളം. ഇതൊക്കെയൊന്ന് കഴിഞ്ഞോട്ടെ..." "അയ്യട... വൃത്തികെട്ടവൻ..." കോകില അവന്റെ തുടയിൽ നുള്ളി. ജിതിൻ ഒന്ന് പിടഞ്ഞെങ്കിലും കടിച്ചു പിടിച്ചിരുന്നു. സോണിയുടെ വക പിന്നിൽ നിന്നും കാലു കൊണ്ട് മുതുകിനൊരു തട്ടും കിട്ടി. "മുഹൂർത്തം മുഹൂർത്തം..." പ്രഭാകരൻ വിളിച്ചു പറഞ്ഞു. ജിതിനും കോകിലയും എഴുന്നേറ്റ് സദസ്സിനെ വണങ്ങി. കൊട്ടും കുരവയും വാദ്യഘോഷങ്ങളുമായി, ശുഭമുഹൂർത്തിൽ ജിതിൻ കണ്ണുകളിൽ ഈറനണിഞ്ഞു നിന്ന കോകിലയുടെ കഴുത്തിൽ മിന്നു കെട്ടി.

"ഈ പാലൊന്നും വേണ്ടമ്മേ... പ്ലീസ്..." ജിത്തുവിന്റെ മുറിയിലേക്ക് അംബികാമ്മ കോകിലയെ തള്ളി വിടുന്നതിനിടയിൽ കോകില ചിണുങ്ങി.

💬 Comments

View all comments