0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

"ഇതൊക്കെ ആദ്യരാത്രിയിലെ ചടങ്ങാ മോളെ. മോളിത് കൊണ്ടു പോയി അവന് കൊടുക്ക്. പാതിയെ കൊടുക്കാവൂ. അറിയാല്ലോ? ഞാൻ പറഞ്ഞു തരണ്ടല്ലോ?" "ശോ, ഈ 'അമ്മ... ജിത്തുവെന്നെ കളിയാക്കും." കോകില പരിഭവിച്ചു. "ആഹാ, എന്റെ മോളെ കളിയാക്കിയാൽ അവന്റെ ചെവി ഞാൻ കിഴുക്കിയിങ്ങെടുക്കും. എന്റെ മോന് ആറ്റു നോറ്റിരുന്നു കിട്ടിയതല്ലേ? നിന്നെ വാക്ക് കൊണ്ടു പോലും ആരെങ്കിലും വേദനിപ്പിക്കണമെങ്കിൽ അതിന് എന്റെ സമ്മതം ആദ്യം വേണം. അതിപ്പോ എന്റെ മോനായാലും." അംബികാമ്മ കോകിലയുടെ തലയിൽ തലോടി. "എന്നാലും അമ്മേ, ഇതൊക്കെ വേണോ?" "ഒരെന്നാലുമില്ല. കാർന്നോമ്മാരായിട്ട് തുടങ്ങി വച്ച ചടങ്ങല്ലേ? നമ്മളായിട്ട് തെറ്റിക്കുന്നത് ശെരിയല്ല. എന്റെ മോള് ചെല്ല്." അംബികാമ്മ ചിരിച്ചു. കോകില മടിച്ചു മടിച്ച് ജിത്തുവിന്റെ മുറിയുടെ വാതിൽ തുറന്നകത്തു കയറി. എന്നാൽ ജിത്തുവിനെ ആ മുറിയിലെങ്ങും കണ്ടില്ല. മുറിക്കകത്തെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവൾ കയ്യിലിരുന്ന പാൽ ഗ്ലാസ് മേശപ്പുറത്തു വച്ച്, ബാത്രൂം വാതിലിൽ ചെന്നു തട്ടി. "ജിത്തൂ... ജിത്തൂ..." "ആ... വരുവാ... കഴിഞ്ഞു. ഒരു മിനിറ്റ്..." ജിത്തു അകത്തു നിന്നും വിളിച്ചു പറഞ്ഞു. കോകില ചെന്ന് വിരിച്ചു മുല്ലപ്പൂ വിതറിയ കട്ടിലിൽ ഇരുന്നു. ബാത്രൂം വാതിൽ തുറക്കപ്പെട്ടു. ജിത്തൂ ഒരു വെള്ള ബാത്രൂം ടവലും ചുറ്റി, തല തുവർത്തിക്കൊണ്ട് പുറത്തേക്കിറങ്ങി വന്നു. "ആഹാ... കുളിക്കുവാരുന്നോ? ഈ സമയത്തോ?" "എന്താ ഈ സമയത്തു കുളിച്ചൂടെ? ആ സിൽക്ക് ജൂബയൊക്കെയിട്ട്, ചൂടെടുത്ത് വിയർത്തു നാറിയാ കയറി വന്നത്. ഇപ്പോഴാ കുളിക്കാൻ സമയം കിട്ടിയത് തന്നെ. ഹോ... എന്താ ആശ്വാസം?" കോകില ജിത്തുവിനെ ഒന്നടിമുടി നോക്കി.

💬 Comments

View all comments