Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
അവളുടെ കണ്ണുകൾ അവന്റെ അർധനഗ്ന മേനിയിലൂടെ ഓടി നടന്നു. അവളുടെ കണ്ണുകൾ ആദ്യം പതിച്ചത് അവന്റെ ഉറച്ച നെഞ്ചിലായിരുന്നു. അവന്റെ കൈകളിലെയും വയറിലെയും ഉറച്ച പേശികളിൽ അധിക നേരം നോക്കിയിരിക്കാനാവാതെ അവൾ നിലത്തേക്ക് നോട്ടം മാറ്റി. "താൻ ഇതുവരെ വേഷമൊന്നും മാറ്റിയില്ലെ?" "ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കുളിച്ചു വേഷം മാറിയതാ. കണ്ടിട്ട് തോന്നുന്നില്ലേ?." തന്റെ സെറ്റ് സാരി പിടിച്ചു കാട്ടിക്കൊണ്ടവൾ ചോദിച്ചു. "സമ്മതിച്ചേ... , ആഭരണങ്ങളൊക്കെ അമ്മായിയമ്മ നേരത്തെ ഊരിയെടുത്തെന്നു തോന്നുന്നല്ലോ? ഇപ്പോഴേ പോര് തുടങ്ങിയോ അംബികാമ്മ?" "ദേ ചെക്കാ, അമ്മയെപ്പറ്റി അങ്ങിനൊന്നും പറയല്ലേ കേട്ടോ..." "ഓ പിന്നേ... അവടെയൊരമ്മ... നീയെന്നെ എന്താ വിളിച്ചത്? ചെക്കാന്നോ? ചേട്ടാന്ന് വിളിയെടി..." "പിന്നേ ഒരു ചേട്ടൻ വന്നേക്കണു, നിന്നെക്കാളും മൂന്ന് നാല് വയസ്സിന് മൂത്തതാ ചെക്കാ ഞാൻ. എന്നെയാ നീ ചേച്ചീന്ന് വിളിക്കേണ്ടത്." "അയ്യോ... ഒരു കിളവിയെ ആണല്ലോ ഞാൻ കെട്ടീത്? ഞാനത് മറന്നു പോയി. എന്നാൽ അങ്ങിനെയാവട്ടെ ചേച്ചീ..." കോകിലയുടെ മുഖം പെട്ടെന്ന് വാടി. "പൊന്നു പെണ്ണേ ചതിക്കല്ലേ, ഞാൻ അറിയാണ്ട് ഒരു തമാശ പറഞ്ഞു പോയതാ. അപ്പോഴേക്കും മുഖം വാടിയല്ലൊടി അയ്യരിച്ചിപ്പെണ്ണേ..." ജിത്തു അവളുടെ അടുത്തിരുന്ന് അവളുടെ താടി പിടിച്ചുയർത്തി. അവൾ താടി വെട്ടിച്ചു. "ഹ, പോട്ടെ പെണ്ണേ... ഞാൻ ചുമ്മാ നിന്നെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ? ദേ നമ്മുടെ ഫസ്റ്റ് രാത്രിയാണ്. ഒരുമാതിരി ബോറ് പരുപാടി ചെയ്ത് അത് കുളമാക്കരുത്. നിന്റെയീ ചുവന്ന മൂക്കുത്തിയുണ്ടല്ലോ? അത് മാത്രം കണ്ടാൽ മതിയെനിക്ക്. ഇതുമിട്ട് നീ അടുത്തിരിക്കുമ്പോ എനിക്ക് ലോകം വെട്ടിപ്പിടിച്ചത് പോലെയാ." കോകിലയുടെ മുഖം പ്രസന്നമായി. അവൾ
💬 Comments
View all comments