0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

അഞ്ചക്കമുള്ള ചെറിയൊരു സംഖ്യ ചെക്കെഴുതി നൽകിയപ്പോൾ അവരുടെ മുഖം കൂടുതൽ പ്രസന്നമായി. അവർ ഇരുവരും സ്കൂളെല്ലാം ഒന്ന് ചുറ്റിക്കാണാൻ അനുവാദം വാങ്ങി, ഓർമ്മകളുറങ്ങുന്ന അവരുടെ പഴയ ക്ലാസ് മുറിയും, വരാന്തകളും എല്ലാം ചുറ്റി നടന്നു കണ്ടു. ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികളെ കണ്ടപ്പോൾ അവർക്കിടയിൽ താനും ഇരിക്കുന്നത് പോലെ തോന്നി ജിതിന്. കൂടെ നടക്കുമ്പോൾ കോകില ജിതിന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ആഗ്രഹമുണ്ടായിരുന്നിട്ട് കൂടി, സ്കൂൾ ആയത് കൊണ്ട് മാത്രം അവന്റെ തോളിൽ ചാരാൻ അവൾ മടിച്ചു. അവർ നടന്ന്, ആ പഴയ നോട്ടീസ് ബോർഡിന് മുന്നിലെത്തിയപ്പോൾ ഇരുവരും നിന്നു. ആ ബോർഡിലേക്ക് ഒരു മാത്ര നോക്കി, ഇരുവരും മുഖാമുഖം നോക്കി ചിരിച്ചു. "ഞാനിപ്പോ വരാം."പെട്ടെന്നെന്തോ ഓർത്തു, ജിതിൻ തിരിഞ്ഞു നടക്കാനൊരുങ്ങി. "എന്താ? എവിടെപ്പോവ്വാ?" "ഒന്ന് കാറ് വരെ പോയിട്ട് ഓടി വരാം. ഒരു കാര്യം മറന്നു." ജിതിൻ പുറത്തേക്ക് ഓടിച്ചെന്നു. കോകിലയുടെ കണ്ണുകൾ ആ ബോർഡിലാകെ ഓടി നടന്നു. തന്റരുകിൽ, ഒഴിവു സമയങ്ങളിൽ വന്നു നിൽക്കാറുള്ള ആ കൊച്ചു ജിതിനെ ഓർത്തവൾ ചിരിച്ചു. അൽപ്പസമയത്തിനകം ജിതിൻ കയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറുമായി തിരികെ വന്നു. "അതേ, എന്നെ ആർക്കും പരിജയപ്പെടുത്തി കൊടുക്കാഞ്ഞതെന്താ?" ഓടിക്കിതച്ചു വന്ന ജിതിനോട് കോകില ചോദിച്ചു. "പരിജയപ്പെടുത്തിയല്ലോ... മിസ്സിസ് ജിതിൻ എന്ന് ആ പ്രിൻസിത്തള്ള വിളിച്ചത് കേട്ടില്ലേ?" "അല്ല... ഇയ്യാള് പഴയ വിദ്യാർത്ഥിയാണെന്നൊക്കെ പറയുന്നത് കേട്ടു. ഞാനിവിടെ പണ്ട് ടീച്ചറായിരുന്ന കാര്യം പറയാഞ്ഞത് എന്താണെന്നാ ചോദിച്ചത്." "പറഞ്ഞേക്കാം... ആ പരാതി വേണ്ട. പഴയ വിദ്യാർത്ഥി തന്റെ പഴയ ടീച്ചറെ കെട്ടിയ കാര്യവും പറഞ്ഞേക്കാം. എന്താ??" കോകില

💬 Comments

View all comments