0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

അവനെ ഗോഷ്ടി കാട്ടി. കയ്യിലിരുന്ന കവർ അവൻ അവൾക്ക് നേരെ നീട്ടി. "ഇതെന്താ???" അവൾ ആരാഞ്ഞു. "തുറന്നു നോക്ക്..." അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ഉത്തരമേകി. കോകില കവർ തുറന്ന് അതിനകത്തു നിന്ന് ഒരു ഹാൻഡ്ബാഗ് പുറത്തെടുത്തു. "ഇത്... ഇതെന്റെ പഴയ ഹൻഡ്ബാഗല്ലേ? ഇതേവിടുന്നു കിട്ടി?" "അതൊക്കെ കിട്ടി. നിന്റെ ഓഫീസിലുള്ള പേരില്ലാത്ത ഒരു സാറിന് കുറച്ചു കൈമടക്കു കൊടുത്ത് ഞൻ എടുപ്പിച്ചതാ. അന്ന് നിന്നെയും കൊണ്ടാ ഓഫീസ് വിട്ടിറങ്ങി, നിന്നെ തിരികെ വീട്ടിൽ കൊണ്ടു ചെന്നാക്കി, പിന്നേം തിരികെപ്പോയി... ഹോ... കുറെ കഷ്ടപ്പെട്ടു. അതും നിന്റെയാ ചളുങ്ങിയ ചോറ്റുപാത്രത്തിന് വേണ്ടി." "എന്തിനാ ഇത്രയും കഷ്ടപ്പെട്ട്... വേണ്ടായിരുന്നു." "എന്റെ ടീച്ചറേ... ഒരു മൊട്ടുസൂജിക്ക് വേണ്ടിപ്പോലും നിന്റെ കണ്ണു നനയുന്നത് എനിക്ക് സഹിക്കില്ല. ഇത് തിരികെയെടുത്തില്ലായിരുന്നെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരും എന്ന് നിനക്ക് തോന്നുന്നുണ്ടോ? മാത്രമല്ല, നിന്റെ ബാഗ് ആ മക്കുണന്റെ ഓഫിസിൽ ഇരിക്കുന്നു എന്ന ചിന്ത എന്നെ കൊല്ലാക്കൊല ചെയ്തു." "ഓഹോ..." കോകില കളിയാക്കിക്കൊണ്ട് ബാഗ് തുറക്കാൻ ഒരുങ്ങി. "അതല്ല... ഇതാദ്യം". അവനവളുടെ കയ്യിലിരുന്ന കവർ പിടിച്ചു വാങ്ങി, അതിൽ നിന്നും ഒരു പേപ്പർ കവർ പുറത്തെടുത്ത ശേഷം അതവൾക്ക് നേരെ നീട്ടി. കോകില ആകാംഷയോടെ ആ കവർ പൊട്ടിച്ചു. അതിനുള്ളിൽ നിന്നും ഫങ്കസ് കയറിയ അവരുടെ പഴയ ക്ലാസ് ഫോട്ടോ പുറത്തെടുത്തു. കോകില നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു കൊണ്ട് ജിതിനെ നോക്കി. "ഇതിപ്പോഴും സൂക്ഷിക്കുന്നുണ്ടോ?" "ആ.... ഏറെക്കുറെ..." ജിതിൻ അത് പറയുമ്പോൾ കോകില ആ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. "ഒരു മിനിറ്റ്,

💬 Comments

View all comments