0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

ഇതൊന്ന് പിടിച്ചേ...ഞാൻ വേറൊരു കൂട്ടം കാണിച്ചു തരാം." കോകില ഫോട്ടോ ജിതിന്റെ കയ്യിൽ വച്ചു കൊടുത്തു. അവൾ കയ്യിൽ തൂക്കിയിട്ടിരുന്ന പഴയ ഹാൻഡ്ബാഗ് തുറന്ന്, അതിന്റെ ഉള്ളിലെ അറയിൽ നിന്നും ഒരു ഡയറി പുറത്തെടുത്തു. "എടി കള്ളീ, ഇതെന്റെ ഡയറിയല്ലേ? ഇതെങ്ങനെ നിന്റെ കയ്യിൽ? അപ്പൊ വീട്ടിൽ...? ഇതെങ്ങനെ ഈ ബാഗിൽ വന്നു???" "ഇയ്യാൾടെ ഡയറിയൊന്നുമല്ല. ഇതെന്റെ ഡയറിയാ. മം... തുറന്നു നോക്ക്..." ജിതിൻ ആ ഡയറി തിരിച്ചും മറിച്ചും നോക്കി. അവന്റെ പഴയ ഡയറിയുടെ അതേ വലിപ്പത്തിലും രൂപത്തിലും ഉള്ള ഡയറി. ജിതിന്റെ ഉള്ള് തുടി കൊട്ടാൻ തുടങ്ങി. സ്വപ്നമെന്നു താൻ നിനച്ചിരുന്ന തന്റെ ഓർമ്മകളിൽ, ഇത് പോലൊരു സംഭവം നടന്നത് അവനോർത്തു. ആ ഡയറിയുടെ താളുകൾ മറിച്ചു വിടുമ്പോഴൊക്കെ അവൻ കണ്ട അക്ഷരങ്ങൾ അവന്റെ ആ ഓർമ്മകളിലെ അതേ പതിപ്പായിരുന്നു. അത്ഭുതത്തോടെ അവൻ വേഗത്തിൽ താളുകൾ മറിക്കാൻ തുടങ്ങി. "ധൃതി പിടിക്കണ്ട മാഷേ... പതുക്കെ മതി. ചുമ്മാ ഇരുന്നപ്പോൾ എന്റെ ഓരോ പൊട്ടത്തരങ്ങൾ ഞാനിതിൽ കുറിച്ചു വച്ചിട്ടുണ്ടെന്നേ ഉള്ളു. എന്തായാലും ഇയാള് കഷ്ടപ്പെട്ട് എടുത്തു കൊണ്ട് വന്നതല്ലേ? വീട്ടിൽ ചെന്നിട്ട് നമുക്ക് രണ്ടു പേർക്കും ഒറ്റക്കിരുന്നു വായിച്ചു ചിരിക്കാമെന്നേ... പക്ഷെ ഇത് ഇത്ര നാളും എന്നിൽ നിന്നും മറച്ചു വച്ചത് കഷ്ടമായിപ്പോയി." കോകില പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതൊന്നും ജിതിന്റെ കാതുകളിൽ എത്തിയില്ല. ഒരു സ്വപ്നലോകത്തെന്നോണം അവനാ ഡയറിയിലൂടെ സഞ്ചരിച്ചു. അവൾ എഴുതിയിരിക്കുന്നതെല്ലാം, എല്ലാം താൻ മുൻപ് വായിച്ചിട്ടുള്ളത് തന്നെ. പേജുകൾ ചെന്നു തീർന്നത് ഒരു ഫോട്ടോയിലാണ്. അവന്റെ കയ്യിലുണ്ടായിരുന്ന ഫോട്ടോ

💬 Comments

View all comments