0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

പോലെ മറ്റൊന്ന്. നാശവും പഴക്കവും അവന്റെ പക്കലുണ്ടായിരുന്നതിനെക്കാൾ കുറവ് തോന്നിച്ചു. വിറയാർന്ന വിരലുകളാൽ അവനാ ഫോട്ടോയെടുത്ത് തിരിച്ചു നോക്കി. അതിൽ എഴുതിയിരിക്കുന്നത് കണ്ട് അത്ഭുതം കൂറി, അവന്റെ കണ്ണുകൾ മിഴിഞ്ഞു. 'പ്രാണനിൽ കൊത്തിവെച്ച, കാലത്തിന് വിട്ടു കൊടുക്കാത്ത ഒരു വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക്.' അവനാ ഡയറി കൊട്ടിയടച്ച്, കലങ്ങിയ കണ്ണുകളോടെ മുകളിലേക്ക് നോക്കി, ഒരു നീണ്ട ശ്വാസം അകത്തേക്കെടുത്തു. "ഞാൻ പണ്ട് ഈ സ്കൂളിൽ നിന്നും പോകുന്ന അന്ന്, നിനക്ക് തരാൻ വേണ്ടി വച്ചിരുന്നതാ ഈ ഡയറിയും ഫോട്ടോയും. പക്ഷെ, പറ്റിയില്ല. ഒരിക്കൽ കൂടെ, സ്‌കൂൾ ആനുവൽ ഡെയ്ക്ക് ഞാൻ വന്നിരുന്നു. പക്ഷെ നിന്നെ കാണാൻ കഴിഞ്ഞില്ല. ഈ ഫോട്ടോയുടെ പുറകിൽ എന്റെ ചുംബനപ്പൂക്കൾക്കൊപ്പം...." "തന്റെ പഴയ നമ്പറും എഴുതിയിട്ടുണ്ടല്ലേ?" ജിതിൻ അവളെ മുഴുവിപ്പിക്കാൻ വിടാതെ ഇടക്ക് കയറി. "ആ... അതേ. എങ്ങനെ മനസ്സിലായി? അത് കാണാൻ പറ്റില്ലല്ലോ?" "കാണണമെങ്കിൽ കടലാസിന്‌ ചൂട് പിടിക്കണം അല്ലെ?" ജിതിൻ ചോദിച്ചത് കേട്ട് കോകില അമ്പരന്നു. "ഇയ്യാൾക്കിതൊക്കെ എങ്ങിനെ അറിയാം? എന്നെക്കാളും വല്ല്യ കെമിസ്ട്രിക്കാരനോ?" കോകില അതിശയത്തോടെ ചോദിച്ചു. "ചില കാര്യങ്ങൾ ദൈവം നമ്മളെ ഒരോയിടത്ത് കൊണ്ട് പോയി കാട്ടിത്തരും. അറിയണ്ടതും വേണ്ടാത്തതും എല്ലാം... പറഞ്ഞു തുടങ്ങിയാൽ ഒരുപാടുണ്ട്... തനിക്ക് ബോറടിക്കില്ലെങ്കിൽ പറയാം." "ഒരു ജന്മം മുഴുവൻ നമുക്ക് മുന്നിലില്ലേ? ഈ ആയുസ്സ് മുഴുവൻ ഞാൻ നിന്റെ കൂടെയുണ്ട്. അത്രേം സമയം പോരേ, ഇയാൾക്ക് പറഞ്ഞു തീർക്കാൻ?" കോകില അവന്റെ കൈയ്യിൽ കൈ ചുറ്റി കെട്ടിപ്പിടിച്ചു. "ആ.. നമുക്ക് നോക്കാം..." ജിതിൻ ചിരിച്ചു. കോകിലയുടെ കൈ പിടിച്ച് ജിതിനാ സ്കൂളിന്റെ

💬 Comments

View all comments