Chapter Title : കോകില മിസ്സ് 3 [കമൽ]
നിമിഷം പോലും കാണാതെ, ഒരു നിമിഷനേരത്തിന്റെ ദർശന ഭാഗ്യം പോലും സിദ്ധിക്കാതെ, കഴിഞ്ഞ കുറേ വർഷങ്ങൾ താൻ തള്ളി നീക്കിയതെങ്ങനെ? കാലത്തിന്റെ കുത്തൊഴുക്കിൽ, സമയത്തിനെതിയരെയുള്ള പ്രയാണത്തിനിടക്ക് അവളെയും അവളുടെ ഓർമ്മകളും തനിക്ക് നഷ്ടപ്പെട്ടത് എന്നാണ്? ഒരിക്കലും പിരിക്കരുതെയെന്ന് പൂജാമുറിയിലെ അമ്പാടിക്കണ്ണനോട് ദിനവും മനസ്സിൽ നിന്നെങ്കിലും പ്രാർത്ഥിക്കാറുള്ളതല്ലേ? എന്നിട്ടും തനിക്കവളെ നഷ്ടപ്പെട്ടതെന്തേ? അവൾ തന്റെ അധ്യാപികയാണ് എന്നതോ, അവർ തമ്മിലുള്ള പ്രായവ്യത്യാസമോ ഒന്നും, ഒരു ന്യായവും ഉൾക്കൊള്ളാൻ അവൻ മനസ്സാ തയ്യാറായിരുന്നില്ല. പക്ഷെ, കയ്യെത്തുന്ന ദൂരത്ത് അവൾ ഉണ്ടായിട്ടും ഒന്ന് വിരലനക്കാൻ പോലും സാധിക്കാത്ത നിസ്സഹായാവസ്ഥ, അതവന്റെയുള്ളിൽ ആരോടൊക്കെയോ ഉള്ള ദേഷ്യമായി രൂപാന്തരപ്പെട്ടു. എന്നാൽ ഇനിയും എത്ര നാൾ, ഇങ്ങനെ നിസ്സഹായനായി, എത്ര നാൾ കാത്തിരിക്കും? ഇനി വയ്യ. സമയം കുറവാണ്. അത് സന്തോഷിക്കാനോ അതോ ദുഃഖിക്കാനോ, ഏതായാലും ഇന്ന് കൊണ്ട് തീരുമാനണ്ടാക്കണം. അവൻ ചിന്തിച്ചു കൊണ്ട് അടുത്തിരുന്ന പിപ്പറ്റിന്റെ നോബ് ആരും കാണാതെ ഊരിയെടുത്ത് ടവലിൽ പൊതിഞ്ഞ് പോക്കറ്റിലിട്ടു. മെല്ലെയെങ്കിലും സമയം കടന്നുപോയി. ക്ലാസ്സ് തീർക്കാനുള്ള ബെല്ലടിച്ചപ്പോൾ അതവനുള്ള അപായ മണി മുഴങ്ങുന്നത് പോലെ തോന്നിയവന്. ജിതിൻ നിന്നു വിയർത്തു. കൂടെയുള്ളവരെല്ലാം പുറത്തിറങ്ങി തുടങ്ങിയപ്പോൾ അവൻ പെട്ടെന്ന് മുട്ടുകുത്തി അവിടുള്ള ടേബിളിന്റെ അടിയിലെല്ലാം എന്തിനോ വേണ്ടി തിരയാൻ തുടങ്ങി. “ജിതിൻ, നിയവിടെ എന്തെടുക്കാ? വാ പെട്ടെന്ന്.” “മിസ്സെ, ഈ പിപ്പറ്റിന്റെ നോബ് കാണാനില്ല. ഞാനത് നോക്കുവാ.” അവൻ പിപ്പറ്റ് ചൂണ്ടി കാണിച്ചിട്ട് വീണ്ടും തപ്പൽ തുടങ്ങി. “ശോ, സമയമില്ലാത്ത നേരത്ത്.... നീയെന്തൊക്കെയ കാണിക്കണേ? മാറ്.” അവളും തിരച്ചിലിൽ പങ്കു ചേർന്നു. “ഞാൻ സഹായിക്കാം അളിയാ...അല്ല ജിതിൻ..” സോണി
💬 Comments
View all comments